Kerala

സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

സിനഡിന് മുന്നോടിയായി വരാപ്പുഴ അതിരൂപത ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു യോഗം...

ജോസ് മാർട്ടിൻ

കൊച്ചി: സഭയുടെ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിന്റെ ആഹ്വാനം. വരാപ്പുഴ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കാളിത്തം, കൂട്ടായ്മ, പ്രേക്ഷിതത്വം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കി സിനഡ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻതക്ക പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 2023-ലെ മെത്രാൻമാരുടെ സിനഡിന് മുന്നോടിയായി വരാപ്പുഴ അതിരൂപത ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു യോഗം.

അതോടൊപ്പം, ജെ.ബി.കോശി കമ്മീഷനു മുന്നിൽ സമർപ്പിക്കാനായി അതിരൂപതാ തലത്തിൽ നടത്തിയ സർവ്വേ ഫലങ്ങൾ യോഗം വിശകലനം ചെയ്തു. വിദ്യാഭ്യാസം, ഉദ്യോഗലബ്ധി, ആരോഗ്യം, പാർപ്പിടം മുതലായ വിഷയങ്ങളിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതിനുളള പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വാരാപ്പുഴ അതിരൂപതാ വ്യക്താക്കൾ അറിയിച്ചു.

അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ജോസഫ് ജൂഡ്, അഡ്വ.ഷെറി ജെ.തോമസ്, ഫാ.എബിൻ അറക്കൽ, ഫാ.സോജൻ മാളിയേക്കൽ, ഫാ.ജോബ് വാഴകൂട്ടത്തിൽ, ഫാ.ആന്റെണി അറക്കൽ, ഫാ.പോൾസൺ സിമേന്തി, ഫാ.മാർട്ടിൻ അഴിക്കകത്ത്, മേരിക്കുട്ടി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker