Kerala

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

ജോസ് മാർട്ടിൻ

ഭരണങ്ങാനം: സന്തോഷം വിശുദ്ധിയുടെ അടയാളമാണെന്ന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടനത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ദിവ്യബലിയർപ്പിക്കുകയായിരുന്നു ബിഷപ്പ്. വിശുദ്ധ അൽഫോൻസയും വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധിയിലുള്ള സന്തോഷം അന്വേഷിച്ചവരായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

പോപ്പ് ഫ്രാൻസിസ് പറയുന്നത്: ജീവിതത്തിൽ ആനന്ദിക്കുക, സന്തോഷിക്കുക എന്നാണ്. അപ്പോൾ ജീവിത ക്ലേശങ്ങളിൽ സ്നേഹമുണ്ടെങ്കിൽ മാത്രമേ ആനന്ദം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് സാരം.

അതുപോലെ, ക്രിസ്തുവിനെ സ്നേഹിക്കുന്നവന്
സഹനം അർത്ഥവത്താക്കണമെങ്കിൽ ദൈവത്തിന്റെ കരം കാണാൻ, ദൈവത്തിന്റെ സ്പർശനം അനുഭവിക്കാൻ കഴിയണം. അപ്പോൾ ക്രിസ്തുവിനെ സ്നേഹിക്കുന്നവന് ജീവിതം അർത്ഥവത്തായി മാറും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ്, “ഈശോക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് സഹനങ്ങളെ നേരിടാൻ വിശുദ്ധ അൽഫോൻസായ്ക്കും, വിശുദ്ധ കൊച്ചുത്രേസ്യയ്ക്കും കഴിഞ്ഞതെന്ന് ഓർമ്മിപ്പിച്ചു.

ചുരുക്കത്തിൽ, പൗലോസാപ്പൊസ്തലൻ പറയുന്നതുപോലെ, ഞാൻ നന്നായി പൊരുതി എന്റെ ഓട്ടം പൂർത്തിയാക്കി, നീതിയുടെ ന്യായാധിപനായ കർത്താവ് മഹത്വത്തിന്റെ കിരീടം എന്നെ അണിയിക്കും. അതുപോലെ, വിശുദ്ധ അൽഫോൻസാമ്മ വിശുദ്ധിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു മഹത്വത്തിന്റെ കിരീടം വാങ്ങാൻ.

അർത്ഥമില്ലാത്ത ജീവിതമല്ലേ എന്ന് തോന്നുമ്പോൾ, സഹനത്തിന്റെ ജീവിതം കടന്നു പോയവർ നമുക്ക് നൽകുന്ന വലിയൊരു പാഠമുണ്ട്, ക്രിസ്തുവിന്റെ സ്നേഹത്തോട് നമ്മുടെ ക്ലേശങ്ങളെ ചേർത്തു വയ്ക്കുക, അങ്ങനെ നമുക്ക് സഹനങ്ങളെ രക്ഷാകരമാക്കി മാറ്റുവാൻ സാധിക്കും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ നൽകുന്ന സന്ദേശവും.

യേശുവിന്റെ സഹനങ്ങൾ എനിക്കുവേണ്ടി മാത്രമായിരുന്നു എന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ സാധിക്കണം. അങ്ങനെ, സഹനത്തെ മഹത്വമുള്ളതാക്കി മാറ്റണമെന്ന് ബിഷപ്പ് തീർഥാടകരോട് ആഹ്വാനം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker