Kerala

വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി CASA; സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യം

ഇവ ആന്റെണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണം...

ജോസ് മാർട്ടിൻ

എറണാകുളം: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി കാസ (Christian Association & Alliance for Social Action). സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവുമായാണ് CASA യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം 6.30-ന് കേരള ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരികൾ തെളിയിച്ചു പ്രതിഷേധിച്ചത്.

24-ഓളം കുത്തുകളേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത ഇവാ ആന്റെണിക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു പ്രതിക്ഷേധ യോഗം തുടങ്ങിയത്. സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിൽ കയറിയ ഇടതുപക്ഷസർക്കാർ, പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴുന്ന പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, ഇവ ആന്റെണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ടു.

ബിഷപ്പ് മാത്യു പകലോമറ്റം CEFI, ഫാ. ജസ്റ്റിൻ MCBS, CASA പ്രസിഡന്റ് കെവിൻ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മൗനജാഥ സെന്റ് മേരീസ് ബസിലിക്കയുടെ മുമ്പിൽ സമാപിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker