Public Opinion

വൈകിവന്ന തിരിച്ചറിവ്: നിര്‍ബന്ധിത മതംമാറ്റ ശ്രമത്തില്‍ കാര്യക്ഷമായ അന്വേഷണം വേണം (കെ.സി.ബി.സി)

വൈകിവന്ന തിരിച്ചറിവ്: നിര്‍ബന്ധിത മതംമാറ്റ ശ്രമത്തില്‍ കാര്യക്ഷമായ അന്വേഷണം വേണം (കെ.സി.ബി.സി)

ജോസ് മാർട്ടിൻ

കോഴിക്കോട് നഗരത്തില്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രണയം നടിച്ചു പീഡിപ്പിച്ചു മതം മാറ്റത്തിനു നിര്‍ബന്ധിക്കുകയും, കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ട് മാസമായിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കെ.സി.ബി.സി. ഐക്യജാഗ്രതാ സമിതിയുടെയുടെ പത്ര കുറിപ്പ്.

ലവ്ജിഹാത് എന്ന പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പെണ്‍കുട്ടികളെ / പ്രത്യേകിച്ചു ക്രിസ്ത്യൻ പെണ്‍കുട്ടികളെ വലവീശി പിടിച്ചുള്ള മതപരിവര്‍ത്തനം കേരളത്തില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, അത് കെ.സി.ബി.സി.യുടെ ശ്രദ്ധയില്‍പ്പെട്ടത് ഇപ്പോള്‍ മാത്രം, വൈകിവന്ന തിരിച്ചറിവ് ആണെങ്കില്‍കൂടി സ്വാഗതം ചെയ്യുന്നു.

നമ്മുടെ യുവജന സംഘടനകളുടെ ഭാഗത്തുനിന്നുപോലും ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം. അതുപോലെതന്നെ നമ്മുടെ മതബോധന ക്ലാസ്സുകളിലും ഇതിനെതിരെ നമ്മുടെ കുട്ടികളില്‍ ബോധവല്‍ക്കരണം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്നത്തെ ഇടുക്കി രൂപതാധ്യക്ഷന്‍ ആയിരുന്ന മാര്‍.ആനിക്കുഴിക്കാട്ടിൽ പിതാവ് താന്‍ നടത്തിയ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തന്‍റെ ആടുകള്‍ കൂട്ടംതെറ്റി പോവാതിരിക്കാന്‍ വിശ്വാസികൾക്കു ലവ്ജിഹാതിനെക്കുറിച്ചും, മിശ്രവിവാഹത്തെകുറിച്ചും തന്‍റെ ഇടയലേഖനത്തിലൂടെ മുന്നറിയിപ്പുകള്‍ നല്‍കയിരുന്നു. അന്ന് പിതാവിന്‍റെ വാക്കുകളിൽ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും, എന്തിനേറെ സഭാസമൂഹങ്ങളും ഇല്ലാത്ത അര്‍ഥങ്ങള്‍കണ്ടെത്തി. കൂടാതെ മാര്‍.ആനിക്കുഴിക്കാട്ടിൽ പിതാവിനെ അന്ന് കടുത്ത വര്‍ഗീയ വാദിയായി ചിത്രീകരിച്ചു.

മതത്തെയും വിശ്വാസത്തെയും കുറിച്ച് ബോദ്ധ്യവും അഭിമാനവുമുള്ളവർ ഇതരമതങ്ങളിൽ നിന്ന് ആരെയെങ്കിലുമൊക്കെ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെടുകയുമില്ല. യഥാർത്ഥത്തിൽ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ വാക്കുകൾ കുടുംബത്തിന്‍റെ മഹത്വം മനസിലാക്കുന്ന, മക്കളുടെ പക്വതയാർന്ന ജീവിതം ആഗ്രഹിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചും പ്രസക്തമാണ്. സഭയുടെ കാഴ്ചപ്പാട് എന്നതിലുപരി സാമൂഹികമായി പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ് മിശ്രവിവാഹത്തെക്കുറിച്ചുള്ള പിതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം.

എങ്ങിനെയാണ് നമ്മുടെ യുവജനങ്ങള്‍ മിശ്ര വിവാഹം, അല്ലെങ്ങില്‍ ലവ്ജിഹാത് തുടങ്ങിയ കെണിയില്‍ പെട്ടുപോകുന്നത്‌ ?

നമ്മുടെ ആണ്‍കുട്ടികളില്‍ പള്ളിയുമായി ബന്ധപ്പെട്ട് അത്യാവശ്യം ബൈബിള്‍ പരിജ്ഞാനവും ഉള്ളവരെ തിരഞ്ഞുപിടിച്ച്, ബൈബിളും അവരുടെ മതഗ്രന്ഥവുമായി താരതമ്യപ്പെടുത്തി തര്‍ക്കിച്ച്, തങ്ങള്‍ സഹോദര മതങ്ങള്‍ ആണെന്ന ധാരണ ഉണ്ടാക്കുകയാണ് ആദ്യപടി. യേശു ക്രിസ്തുവും ഈസാനബിയും ഒന്നാണെന്നും, യേശു ഒരു പ്രവാചകന്‍ മാത്രമാണെന്നും തെളിവുകള്‍ നിരത്തും.

നിര്‍ഭാഗ്യം എന്ന് പറയട്ടെ പതിമൂന്നാം ക്ലാസ്സ്‌ വരെ മതബോധന പഠനം പൂര്‍ത്തിയാക്കിയ നമ്മുടെ കുട്ടികള്‍ക്ക് യേശു ക്രിസ്തു ദൈവപുത്രനാണെന്ന് ബൈബിള്‍ അടിസ്ഥാനത്തില്‍ സമ്മര്‍ദ്ധിക്കാന്‍ കഴിയുമോ? നമ്മുടെ മതബോധന സിലബസുകള്‍ കാലത്തിനൊത്തു മാറ്റപ്പെടണം. സഭാ ചരിത്രവും, വിശുദ്ധന്‍മാരുടെ ജീവചരിത്രങ്ങളും പഠിപ്പിക്കുന്നതിനോടൊപ്പം എട്ടാം ക്ലാസ് മുതലെങ്കിലും ബൈബിള്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഠിപ്പിക്കണം. സഭയുടെ പാരമ്പര്യങ്ങള്‍ പഠിപ്പിക്കണം. ‘നമ്മള്‍ ഒന്നല്ല, രണ്ടാണ്’ എന്ന് മനസിലാക്കാനുള്ള, പറയാനുള്ള ആര്‍ജ്ജവം ഉണ്ടാക്കണം.
ഈ പ്രായത്തിലാണ് നമ്മുടെ കുട്ടികള്‍ വിശ്വാസ സത്യങ്ങളില്‍ നിന്ന് മാറിപോവുന്നത്.

പെണ്‍കുട്ടികളുടെ വിഷയത്തില്‍ നല്ലൊരുഭാഗവും വശീകരിക്കപ്പെടുന്നത് ഭൗതിക നേട്ടങ്ങളില്‍ കൂടിയാണെന്ന് പറയാതെ വയ്യ. മതസൗഹാർദ്ദമെന്നാല്‍ മിശ്രവിവാഹമല്ല.

ഇനിയെങ്കിലും സഭയുടെ ഭാഗത്തു നിന്ന്/ സഭാ സംഘടനകളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടായേ തീരൂ.

Show More

One Comment

  1. കെസിബിസിയെക്കുറിച്ച് വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ് ഈ ലേഖനത്തിലുള്ളത്. 2009 ൽ കെ സി ബിസി ഐക്യ ജാഗ്രതാ കമ്മീഷൻ കണക്കുകളുദ്ധരിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് (ഒക്ടോബർ ലക്കം 2009) ‘ലൗ ജിഹാദ്’ കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.
    കേരളത്തിൽ ശക്തി പ്രാപിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവർത്തനം സഭയ്ക്കുള്ളിലും പൊതുസമൂഹത്തിലും ഉളവാക്കുന്ന അസ്വസ്ഥതകൾ കെസിബിസി അതതു സമയങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker