Vatican

വേദനിക്കുന്നവരുടെ സമീപത്തെത്തുകയും പക്ഷംചേരുകയും ചെയ്യുന്ന ഉറച്ച നിലപാടിനുടമയാണ് പരിശുദ്ധ കന്യകാമറിയം; ഫ്രാൻസിസ് പാപ്പാ

വേദനിക്കുന്നവരുടെ സമീപത്തെത്തുകയും പക്ഷംചേരുകയും ചെയ്യുന്ന ഉറച്ച നിലപാടിനുടമയാണ് പരിശുദ്ധ കന്യകാമറിയം; ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

ലാത്വിയ: വേദനിക്കുന്നവരുടെ സമീപത്തെത്തുകയും പക്ഷംചേരുകയും ചെയ്യുന്ന ഉറച്ച നിലപാടിനുടമയാണ് പരിശുദ്ധ കന്യകാമറിയമെന്ന് ഫ്രാൻസിസ് പാപ്പാ. ലാത്വിയയില്‍ അഗ്ലോനയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തിൽ തന്നോടൊപ്പം ദിവ്യബലി അര്‍പ്പിക്കുവാൻ ഒത്തുകൂടിയ വന്‍വിശ്വാസ സമൂഹത്തോട് സംസാരിക്കുകയായിരുന്നു പാപ്പാ.

മറിയം കാട്ടിത്തരുന്ന മാതൃക ഒരു കാഴ്ചക്കാരിയുടെയോ, ഐക്യദാര്‍ഢ്യം പ്രകടമാക്കാന്‍ വരുന്ന ഒരു വഴിപോക്കന്‍റെയോ സാന്നിദ്ധ്യമല്ല. മറിച്ച് വേദനിക്കുന്നവരുടെ സമീപത്തെത്തുകയും പക്ഷംചേരുകയും ചെയ്യുന്ന ഉറച്ച നിലപാടാണ് പരിശുദ്ധ മാറിയത്തിന്റേതെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു പാപ്പാ. അതുകൊണ്ട്, പാവങ്ങള്‍ക്ക് ആ സാന്നിദ്ധ്യം സാന്ത്വനമാവണം. സമൂഹത്തില്‍ പരിത്യക്തരായവര്‍ക്ക് ആ മാതൃസാന്നിദ്ധ്യം സാന്ത്വന സ്പര്‍ശമാകണം. കാരണം, പാവങ്ങളുടെ മുറിപ്പാടുകളില്‍ ആ അമ്മ കാണുന്നത് തന്‍റെ തിരുക്കുമാരന്‍റെ ആണിപ്പാടുകളും തിരുമുറിവുകളുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മറിയം ഇതെല്ലാം പഠിച്ചത് കുരിശിന്‍ ചുവട്ടില്‍വച്ചു തന്നെയായിരിക്കണമെന്നും, നാമും സഹോദരങ്ങളുടെ മുറിവുണക്കാനും സാന്ത്വനംപകരാനും വിളിക്കപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തൽ മറിയം നൽകുന്നുണ്ട്. പാവങ്ങളെയും എളിയവരെയും സഹായിക്കാന്‍ നാം അവസരം കണ്ടെത്തണം, പുറത്തിറങ്ങണം. നാം അവരെ പിന്‍താങ്ങണം, അവര്‍ക്ക് സാന്ത്വനംപകരണം. കാരുണ്യത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുന്നതിലും, അപരന്‍റെ വേദനയില്‍ പങ്കുചേരുന്നതിലും, അങ്ങനെ നമ്മുടെ ജീവിതം അല്പം വ്യഗ്രതപ്പെടുന്നതിലും നാം ഒട്ടും ഭയപ്പെടരുതെന്ന ‘സുവിശേഷ സന്തോഷം’ എന്ന ചാക്രിക ലേഖനത്തിലെ വാക്കുകളും പങ്കുവച്ചു.

തുടർന്ന്, മറിയത്തെപ്പോലെ നമ്മളും നന്മചെയ്യുന്നതില്‍ നെഞ്ചുറപ്പുള്ളവരായിരിക്കണം. അതുപോലെ തന്നെ, വീണവരെ കൈപിടിച്ച് ഉയര്‍ത്തി, ജീവിതസാഹചര്യങ്ങളില്‍ വിവിധ തരത്തില്‍ ക്രൂശിക്കപ്പെടുന്നവരുടെ ചാരത്ത് മറിയത്തെപ്പോലെ നമ്മളും നിലകൊള്ളണമെന്ന് പാപ്പാ നിർദ്ദേശിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker