Parish
വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാൾ സമാപിച്ചു
വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാൾ സമാപിച്ചു
അനുജിത്ത്
കാട്ടാക്കട: വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാളിന് ഭക്തി നിർഭരമായ സമാപനം. സെപ്റ്റംബർ12 മുതൽ 15 വരെയായിരുന്നു തിരുനാൾ ആഘോഷങ്ങൾ.
തിരുനാൾ പ്രാരംഭ ദിവസമായ സെപ്റ്റംബർ 12-ന് ഇടവക വികാരി ഫാ.ബെനഡിക്ട് ജി.ഡേവിഡ് തിരുനാൾ പതാകയുയർത്തി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 14 നു ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദക്ഷണം നടന്നു.
തിരുനാൾ സമാപന ദിനമായ സെപ്റ്റംബർ 15-ന് ദിവ്യബലിയ്ക്ക് കാട്ടാക്കട ഫെറോന വികാരി ഫാ.വത്സലൻ ജോസ് മുഖ്യകാർമികത്വം വഹിച്ചു, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബർട്ട് വിൻസെന്റ് വചന പ്രഘോഷണം നൽകി. ദിവ്യബലിയ്ക്ക് ശേഷം ഭക്തി സാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷണതിനു ശേഷം തിരുനാൾ പതാകയിറക്കോടു കൂടി ഈവർഷത്തെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.