Parish
വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ തിരുനാള്‍
വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ തിരുനാള്‍
സ്വന്തം ലേഖകന്‍
മാറനല്ലൂര്‍: വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ബെന്‍ബോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാള്‍ ആരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാരോട് ഓ.സി.ഡി. ആശ്രമം ഡയറക്ടര്‍ ഫാ.ആന്റണി പുളിക്കല്‍ വചന സന്ദേശം നല്കി.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.മാത്യുപനക്കല്, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, മോണ്‍.റൂഫസ്പയസലീന്,ഡോ.രാഹുൽലാൽ, ഫാ.ജോയിമത്യാസ്, ഫാ.സുരേഷ് സി.എം., തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
തിരുനാള്‍ സമാപന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷാ കോ-കോ ഓഡിനേറ്റര്‍ മോണ്‍. വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്.ബി. വചന സന്ദേശം നല്‍കും.