Kerala
വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസ്‌ഫ്
തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം ഇനി പ്രാര്‍ത്ഥനയുടെയും സ്തോത്രാലാപനങ്ങളുടെയും 10 നാളുകള്‍.
വൈകിട്ട് 6-ന് ഫാ.ജോസഫ് ബാസ്റ്റിന്‍ ദേവാലയത്തിനുളളില്‍ കൊടി ആശീര്‍വദിച്ചു. തുടര്‍ന്ന് ബാന്‍ഡ് മേളത്തിന്റെയും മാലാഖകുഞ്ഞുങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കൊടി ദേവാലയത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ക്രമീകരിച്ചു. തുടര്‍ന്ന്, നടന്ന കലാസന്ധ്യയെ തുടര്‍ന്നാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്.
തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ രൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.