Diocese
വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സമാധാന ദീപം തെളിച്ച് എൽ.സി.വൈ.എം.
വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സമാധാന ദീപം തെളിച്ച് എൽ.സി.വൈ.എം.
അർച്ചന കണ്ണറവിള
ഉണ്ടൻകോട്: കശ്‍മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ സമാധാന സന്ദേശം പകർന്നു നല്കുന്നതിനുമായി നെയ്യാറ്റിൻകര രൂപതയിലെ ഉണ്ടൻകോട് ഫെറോന എൽ.സി.വൈ.എം. സമിതിയുടെ നേതൃത്വത്തിൽ സമാധാന ദീപം തെളിയിച്ചു.
പനച്ചമൂട് ദേവാലയത്തിൽ നിന്ന് കൈയിൽ മെഴുകുതിരിയുമായി മൗനജാഥയായി വെള്ളറട ജംഗ്ഷനിൽ എത്തിയാണ് സമാധാനദീപം തെളിയിച്ചത്.
നൂറോളം യുവജനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ
എൽ.സി.വൈ.എം. ഫെറോന ഡയറക്ടർ ഫാ.ജോഷി രഞ്ജൻ, ഫാ.ക്രിസ്തുദാസ്, ആനിമേറ്റർ ശ്രീ ജയന്തി, രൂപത ജനറൽ സെക്രട്ടറി പ്രമോദ്, ഫെറോന പ്രസിഡന്റ് ആനന്ദ് ഫെറോന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.