Vatican

 വി. ഫ്രാന്‍സിസ് അസീസി ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്‍റെ 800-Ɔο വാര്‍ഷികനാളിൽ പോപ്പിന്റെ യു.എ.ഇ. സന്ദർശനം

 വി. ഫ്രാന്‍സിസ് അസീസി ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്‍റെ 800-Ɔο വാര്‍ഷികനാളിൽ പോപ്പിന്റെ യു.എ.ഇ. സന്ദർശനം

ഫാ. വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി 1219-ല്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്‍റെ
800-Ɔο വാര്‍ഷിക നാളിലാണ് ഫ്രാന്‍സിസ് പാപ്പാ യു.എ.ഇ. യിൽ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ്കന്‍ പ്രഭാവമുണ്ടെന്ന് പ്രസ്താവിക്കുന്നത്, തെക്കന്‍ അറേബ്യന്‍ സഭാപ്രവിശ്യയുടെ അപ്പസ്തോലിക വികാരി, ബിഷപ്പ് പോള്‍ ഹിന്‍ഡറാണ്.

വി.ഫ്രാൻസിസ് അസ്സീസിയുടെ സമാധാന പ്രാർഥനയിലെ “ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ” എന്ന ആദ്യ വരികൾ ആപ്തവാക്യമാക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ മുസ്ലിം സാമ്രാജ്യത്തിലേയ്ക്കുള്ള ഈ പ്രഥമ യാത്ര നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കത്തോലിക്കര്‍ നാമമാത്രമായിട്ടുള്ള രാജ്യമാണ് യു.എ.ഇ. എങ്കിലും, യു.എ.ഇ. – യുടെ പ്രസിഡന്‍റ്, ഷെയ്ക്ക് ഖലീഫബീന്‍ സായിദ് അല്‍-നഹ്യാന്‍റെ പ്രത്യേക താല്പര്യവും ക്ഷണപ്രകാരവുമാണ് ഈ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നത്. സന്ദർശനത്തിൽ യു.എ.ഇ. യുടെ തലസ്ഥാന നഗരമായ അബുദാബിയില്‍ സമ്മേളിക്കുന്ന “മാനവിക സാഹോദര്യം” (Human Fraternity) എന്ന രാജ്യാന്തര – മതാന്തര സംഗമത്തിലും ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും.

അറേബ്യന്‍ പ്രവിശ്യയിലേയ്ക്ക് ഒരു പത്രോസിന്‍റെ പിന്‍ഗാമി നടത്തുന്ന ചരിത്രത്തിലെ ആദ്യ സന്ദര്‍ശനം, 2019 ഫെബ്രുവരി 3-മുതല്‍ 5-വരെയുള്ള തിയതികളിലാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker