Daily Reflection

“വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.”

"വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്."

ഫാ. ജോസ് ഡാനിയേൽ, Sch. P

അനുദിന മന്നാ

യാക്കോ:- 5: 1-6
മാർക്കോ :- 9: 41 -50

“വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.”

വിശ്വാസത്തിൻറെ മഹത്വം എത്രമാത്രമുണ്ടെന്ന് ക്രിസ്തുനാഥൻ ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. ഒരു വിശ്വാസിക്ക് ഇടർച്ച വരുത്തിയാൽ കിട്ടുന്ന  ശിക്ഷയിൽനിന്നും വിശ്വാസത്തിന്റെ മഹത്വം എത്രമാത്രമുണ്ടെന്നു തിരിച്ചറിയാവുന്നതാണ്.  വിശ്വസിക്കുന്നവന് ഇടർച്ച കൊടുക്കാൻ ഒരു കാരണവശാലും തയ്യാറാകരുതെന്ന ഒരു ബോധ്യപ്പെടുത്തലാണ് ക്രിസ്തുനാഥന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. വിശ്വസിക്കുന്ന ഒരുവന് ഇടർച്ച വരുത്തുന്ന ആരായാലും വലിയ തിരികല്ലു അവന്റെ കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. വലിയവനെന്നോ, ചെറിയവനെന്നോ, ആണെന്നോ, പെണ്ണെന്നോ, നേതാവെന്നോ, അനുയായിയെന്നോ  വേർതിരിവില്ലാതെ നൽകുന്ന ശിക്ഷ.  പാപത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ളതും പക്ഷാഭേതമില്ലാത്തതുമായ ശിക്ഷയിൽനിന്നും വിശ്വാസിയ്ക്കുന്നവന്റെ  മഹത്വം എത്രമാത്രമുണ്ടെന്ന് ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.

സ്നേഹമുള്ളവരെ വരികൾക്കിടയിലൂടെ നോക്കികാണുമ്പോൾ കർത്താവിന്റെ ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം, സഹോദരൻറെ വിശ്വാസത്തിന് ഇടർച്ച കൊടുക്കാതെ, നമ്മുടെയും സഹോദരങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം.

ഏതൊരു പൈശാചിക ബന്ധനങ്ങൾക്കും വിട്ടുകൊടുക്കാതെയും, ഏതൊരു പ്രശ്നത്തിലും തളരാതെയും നമ്മുടെ വിശ്വാസം സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ സഹോദരങ്ങളുടെ വിശ്വാസം മനസ്സിലാക്കാനും അവരുടെ വിശ്വാസത്തിന് സംരക്ഷണം നൽകുവാനും സാധിക്കുകയുള്ളു.  ആയതിനാൽ നമുക്ക് ദൈവത്തിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തിരിച്ചറിയുകയും, സഹോദരങ്ങളുടെ വിശ്വാസത്തിനു  ഇടർച്ച  കൊടുക്കാതെയും ജീവിക്കുവാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹനിധിയായ ദൈവമേ, നമ്മുടെ സ്വാർത്ഥതാല്പര്യത്താൽ അങ്ങിലുള്ള നമ്മുടെ വിശ്വാസത്തിന് കുറവു വരുത്താതെയും, സഹോദരങ്ങളുടെ വിശ്വാസത്തിനു ഇടർച്ച കൊടുക്കാതെയും അങ്ങിൽ  മാത്രം വിശ്വസിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker