Articles

വിശുദ്ധ യൗസേപ്പിതാവിന്റെ 7 സന്തോഷ – വ്യാകുല ഭക്ത്യാചാരണം

വിശുദ്ധ യൗസേപ്പിതാവിന്റെ 7 സന്തോഷ - വ്യാകുല ഭക്ത്യാചാരണം

വിശുദ്ധ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും ഉരിയാടിയില്ലെങ്കിലും ക്രിസ്ത്യാനിക്ക് ഏറ്റവും പ്രിയങ്കരരായ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ യൗസേപ്പിതാവ്. അനുസരണയുടെ വിശ്വസ്തത പേറിയ ആ നിശബ്ദ മാതൃക ഏതൊരു വാക്കിനേക്കാളും ഉച്ചത്തിൽ സംസാരിക്കുന്നവയാണ്.

നൂറ്റാണ്ടുകൾ പിന്നിട്ട കത്തോലിക്ക പാരമ്പര്യം ഈശോയുടെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിനോടുള്ള അഗാധമായ സ്നേഹവും ആദരവും  പ്രകടിപ്പിക്കുന്ന നിരവധി ഭക്തിചര്യകൾക്കു രൂപം നൽകിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള “ഏഴു ഞായറാഴ്ച ഭക്തി ആചരണം” അവയിലൊന്നായി കരുതിപ്പോരുന്നു.

ഈ ഭക്തിചര്യയുടെ ഉദ്ഭവത്തിനു പിന്നിലെ ഐതീഹ്യമനുസരിച്ച് യൗസേപ്പിതാവിന്റെ ഇച്ഛയാലാണ് ഇത്‌ ആചരിക്കപ്പെട്ടു തുടങ്ങിയത്.

പറയപ്പെടുന്നത് ഇങ്ങനെയാണ്: ഒരിക്കൽ കപ്പൽ തകർന്നു രണ്ടു ദിവസം കടലിനുള്ളിൽ അകപ്പെട്ടുപോയ രണ്ടു ഫ്രാൻസിസ്കൻ സന്യാസിമാരെ ഒരു ദിവ്യ ശോഭയുള്ള മനുഷ്യൻ രക്ഷിച്ചെന്നും, അദ്ദേഹം തന്നെ യേശുവിന്റെയും മാതാവിന്റെയും സംരക്ഷകനായിരുന്ന യൗസേപ്പാണെന്നു സ്വയം വെളിപ്പെടുത്തുകയും, തന്റെ സന്തോഷ – വ്യാകുല ഭക്തി പ്രചരിപ്പിക്കാൻ ആ സന്യാസിമാരോട് അഭ്യർത്ഥിച്ചു എന്നുമാണ് ഐതീഹ്യം.

വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതമായ വിശുദ്ധ യൗസേപ്പിതാവിന്റെ ഏഴു സന്തോഷ വ്യാകുലങ്ങൾ ധ്യാനിക്കുന്ന ഈ ഭക്തി വിശുദ്ധന്റെ തിരുന്നാൾ ഒരുക്കമായാണ് ആചരിക്കുന്നത് (എല്ലാ വർഷവും മാർച്ച് 19).

ഏഴു ഞായറാഴ്ചകൾ നീളുന്ന ഈ ഭക്ത്യാചാരണം സാധാരണ ജനുവരി മാസം അവസാന ഞായറാഴ്ചയോ ഫെബ്രുവരി മാസം ആദ്യ ഞായറാഴ്ച്ചയോ ആരംഭിക്കുന്നു. ഒരു പ്രത്യേക നിയോഗം വുശുദ്ധന്റെ ശക്തിയേറിയ മാധ്യസ്ഥത്തിനായി സമർപ്പിക്കുന്ന രീതിയും ഈ ആചരണത്തിന്റെ ഭാഗമായുണ്ട്.

വിശുദ്ധ യൗസേപ്പിതാവിന്റെ ഏഴു സന്തോഷ വ്യാകുലങ്ങൾ:

ഒന്നാം ഞായർ

വ്യാകുലം (മത്തായി 1:19) – യൗസേപ്പിതാവിന്റെ സന്ദേഹം.
– സന്തോഷം (മത്തായി 1:20) – മാലാഖയുടെ സന്ദേശം.

രണ്ടാം ഞായർ

– വ്യാകുലം (ലൂക്ക 2:7) – ഈശോയുടെ ജനനത്തിലെ ദാരിദ്ര്യം.
– സന്തോഷം (ലൂക്ക 2:10-11) – രക്ഷകന്റെ ജനനം.

മൂന്നാം ഞായർ

– വ്യാകുലം (ലൂക്ക 2:21) – പരിഛേദനം.
– സന്തോഷം(മത്തായി 1:25) – യേശുവിന്റെ നാമകരണം.

നാലാം ഞായർ

– വ്യാകുലം(ലൂക്ക 2:34) – ശിമെയോന്റെ പ്രവചനം.
– സന്തോഷം (ലൂക്ക 2:38) – വീണ്ടെടുക്കലിന്റെ ഫലങ്ങൾ.

അഞ്ചാം ഞായർ

– വ്യാകുലം (മത്തായി 2:14) – ഈജിപ്തിലേക്കുള്ള പാലായനം.
– സന്തോഷം (ഏശയ്യാ 19:1) – ഈജിപ്തിലെ വിഗ്രഹങ്ങളുടെ നാശം.

ആറാം ഞായർ

– വ്യാകുലം (മത്തായി 2:22) – ഈജിപ്തിൽ നിന്നുള്ള മടങ്ങി വരവ്.
– സന്തോഷം (ലൂക്ക 2:39) – യേശുവിനോടും മാതാവിനോടും കൂടെയുള്ള നസ്രേത്തിലെ ജീവിതം.

ഏഴാം ഞായർ

– വ്യാകുലം (ലൂക്ക 2:45) – ബാലനായ യേശുവിനെ നഷ്ടപ്പെടൽ.
– സന്തോഷം (ലൂക്ക 2:46) – ബാലനായ യേശുവിനെ കണ്ടുകിട്ടൽ.

വിവർത്തനം: ഫാ. ഷെറിൻ ഡൊമിനിക്ക് സി.എം.,  ഉക്രൈൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker