വിശുദ്ധ മദര്‍ തെരേസാ കുരിശടി ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും
വിശുദ്ധ മദര്‍ തെരേസാ കുരിശടി ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും
അനില്‍ ജോസഫ്
കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിനു കീഴില്‍ താഴയ്ക്കാമണ്ണടിയില്‍ പണികഴിപ്പിച്ച വിശുദ്ധ മദര്‍ തെരേസാ കുരിശടി ചൊവ്വാഴ്ച ആശീര്‍വദിക്കും. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി മദര്‍ തെരേസയടെ തിരുസ്വരൂപം വിശിദ്ധ മദര്‍ തെരേസയുടെ നാമധേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ എത്തിച്ചു. നാളെ രാവിലെ മേലാരിയോട് ദേവാലയത്തില്‍ തിരുപുറം ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസിന്‍റെ മുഖ്യ കാര്‍മ്മിത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. മേലാരിയോട് മദര്‍തെരേസാ ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സും സഹവികാരി ഫാ.അലക്സ് സൈമണും സഹകാര്‍മ്മികരാവും.
തുടര്‍ന്ന്, ബൈക്ക് റാലിയുടെ അകമ്പടിയോടെ തിരുസ്വരൂപം തിരുപുറത്തേക്ക് കൊണ്ട് പോകും. കൊല്‍ക്കത്തയില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപങ്ങള്‍ മാത്രം നിര്‍മ്മിച്ച് നല്‍കുന്ന കൃഷ്ണഗിരിയിലെ ഏയ്ഞ്ചലോ സ്റ്റാച്ച്യൂസ് ഉടമ മൈക്കിളാണ് തിരുസ്വരൂപത്തിന്‍റെ ശില്‍പ്പി. തിരുപുറം ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ വിശുദ്ധ ഡോണ്‍ ബോസ്ക്കോ ബി.സി.സി. യൂണിറ്റാണ് അഗതികളുടെ അമ്മയുടെ പേരിലെ കുരിശടി നിര്‍മ്മിച്ച് നാടിന് സമര്‍പ്പിക്കുന്നത്.