Vatican

വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാൻ അധികാരമില്ല; ഫ്രാൻസിസ് പാപ്പാ

വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലാണ്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ അധികാരമില്ലെന്നും, കാരണം, ക്രിസ്തുവാണ് അത് സ്ഥാപിച്ചതെന്നും ഫ്രാൻസിസ് പാപ്പാ. ഹങ്കറി, സ്ലൊവാക്യ അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി തിരിച്ചുള്ള യാത്രയിൽ വിമാനത്തിൽ വച്ച് പത്രപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പാപ്പാ.

വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമുള്ളവരെ സഹായിക്കുന്നതിനും, അവരുടെ മാനുഷിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനുമാണ് നിയമങ്ങളെന്നും, നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ അവയെ ഉൾക്കൊള്ളുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും പറഞ്ഞ പാപ്പാ അവരും ഈ സഭയുടെ ഭാഗമാണെന്ന് ഓർമിപ്പിച്ചു. ഇനി അഥവാ, അവർക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്കും, ആരോഗ്യ സാഹചര്യങ്ങൾക്കും വേണ്ട സഹായം ചെയ്യുവാൻ അതാത് രാഷ്ട്രങ്ങൾക്ക് കടമയുണ്ടെന്നു പറഞ്ഞ പാപ്പാ ഫ്രാൻസ് രൂപം നൽകിയിരിക്കുന്ന നിയമങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

അവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നാം പരസ്പരം ബഹുമാനിക്കണം, അവരെ സഹായിക്കണം. അതേസമയം ഒരിക്കലും സ്വവർഗ ലൈംഗീക ആഭിമുഖ്യത്തോടെ ഒന്നിച്ച് ജീവിക്കുന്നതിനെ വിവാഹം എന്ന് വിളിക്കരുത്, അത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാക്കരുത്. ഓർക്കുക, അത് ഒരിക്കലും വിവാഹമല്ല, വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലാണ് പാപ്പാ വ്യക്തമാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker