Kerala
വിഴിഞ്ഞത്തു നിന്ന് വളളങ്ങള്‍ ദുരന്തമുഖത്തേക്ക്
വിഴിഞ്ഞത്തു നിന്ന് വളളങ്ങള്‍ ദുരന്തമുഖത്തേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം :കടലിനോട് മല്ലടിച്ച് ഉപജീവനം നയിക്കുന്നവർ, കടലിനോളം ഭീകരാന്തരീക്ഷത്തിൽ എത്തിയ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രയാവുകയാണ്.
ഓഖി ദുരന്തം നൽകിയ വേദന തീരുന്നതിനു മുൻപ് തങ്ങളുടെ സഹോദരങ്ങളെ തേടിയെത്തിയ വലിയ ദുരന്തത്തിന് കൈത്തങ്ങാവൻ യാത്രയാവുകയാണ് ഒരുകൂട്ടം സഹോദരങ്ങൾ.
തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ പുതുക്കുറിച്ചി ഇടവക 10 വള്ളങ്ങളും, വിഴിഞ്ഞം 50 വള്ളങ്ങളും റെഡിയാക്കികഴിഞ്ഞു.
പൂന്തുറ ഗ്രാമത്തിൽ നിന്നും സഹായഹസ്തവുമായി
9 വള്ളങ്ങളാണ് രക്ഷാപ്രവർത്തനങ്ങക്കായി മറ്റു പ്രദേശങ്ങളിലേക്ക് ഇന്ന് രാത്രി തന്നെ യാത്രയാകുന്നത്. കൂടുതൽ വള്ളങ്ങൾ ഇനിയും തയ്യാറാവുന്നു.
നമുക്ക് പ്രാർത്ഥനയുടെ ശക്തിപകരാം, ദുരിതമുഖത്ത് സഹായമായി കൂടെയായിരിക്കാം.