അനിൽ ജോസഫ്
വിതുര: കുരിശുമലയുടെ ചരിത്രത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി ബോണക്കാട് കണ്‍വെന്‍ഷന്‍ സെന്റെറില്‍ സംഘടിപ്പിച്ചിരിക്കുന്ന “വിയാക്രൂച്ചിസ് എക്സ്പോ” കാണാന്‍ വന്‍തിരക്ക്. കുരിശുമലയുടെ പഴയ ചിത്രങ്ങളും, കഴിഞ്ഞ വര്‍ഷം കാണിത്തടത്തും വിതുര കലുങ്ക് ജംഗ്ഷനിലും കുരുശുയാത്രക്കിടെ ഉണ്ടായ പോലീസ് മര്‍ദനങ്ങള്‍ എന്നിവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിവിധ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ 350 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. ൪ വിഭാഗങ്ങളായി തരം തിരിച്ചുളള പ്രദര്‍ശനം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കുരിശുമല മീഡിയാ കമ്മറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.