വിദ്യാർഥികളെ ഭീതിയിലാഴ്‌ത്തി അക്രമികൾ താണ്ഡവമാടിയത് നാല് മണിക്കൂർ
വിദ്യാർഥികളെ ഭീതിയിലാഴ്‌ത്തി അക്രമികൾ താണ്ഡവമാടിയത് നാല് മണിക്കൂർ
നെയ്യാറ്റിൻകര: തിങ്കളാഴ്‌ച വൈകിട്ട് നടന്ന ക്യാമ്പ് ഫയർ 9 മണിക്ക് അവസാനിപ്പിച്ച് ദൈവവിളി ക്യാമ്പിനെത്തിയ വിദ്യാർത്ഥികളും വൈദികനും സന്യാസിനികളും 11.30 തോടെ ഉറങ്ങാനായി മുറികളിലേക്ക് പ്രവേശിച്ചു. എന്നാൽ പുലർച്ചയോടെ ലോഗോസിന് മുന്നിലെത്തിയ 100 ലധികം ആക്രമികൾ തങ്ങളെയും വിദ്യാർത്ഥികളെയും ചീത്തവിളിച്ചെന്നും, അവരെ ഇറക്കി വിടെടാ എന്ന അക്രേശവുമായി ലോഗോസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് ഗേറ്റ് തുറക്കാനായി സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതെ വന്നതോടെ തടി കഷണം ഉപയോഗിച്ച് ഗേറ്റ് തകർക്കുകയായിരുന്നു.
ആ സമയം പോലിസ് അവിടെ എത്തിയെങ്കിലും അക്രമികളെ തടയുന്നതിനുളള നടപടി സ്വികരിച്ചില്ലെന്ന് വൈദികർ പറഞ്ഞു. ലോഗോസിനുളളിൽ കയറിയവർ വൈദികനോടും സന്യാസിനികളോടും പ്രകോപന പരമായി സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് 3 മണിക്ക് അക്രമികൾ ലോഗോസ് വിട്ടതോടെയാണ് സ്‌ഥിതിഗതികൾ ശാന്തമായത്.
എന്നാൽ അക്രമികൾക്കൊപ്പം നഗരസഭയിലെ ഒരു കൗൺസിലറും ഉണ്ടായിരുന്നതായി വൈദികർ പറഞ്ഞു.