Kerala

വിദ്യാഭ്യാസ മേഖലയിൽ പുത്തൻ കർമപദ്ധതികൾക്ക് തുടക്കം കുറിച്ച് ആലപ്പുഴ രൂപത

021-ൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് പ്രധാനം...

ക്ലിറ്റസ് കളത്തിൽ

ആലപ്പുഴ: ഇളം തലമുറയെ ലോകത്തിന്റെ മുൻനിര നേതൃത്വത്തിലേക്ക് വളർത്തിയെടുക്കാൻ ആലപ്പുഴ രൂപത “ബീഡ്” പദ്ധതിക്ക് തുടക്കം കുറിച്ചു. “ബോർഡ് ഓഫ് എജ്യുക്കേഷൻ ആലപ്പി ഡയോസിസ്” എന്നാണ് ബീഡിന്റെ പൂർണ്ണ രൂപം. രൂപതയിലെ വൈദീകരും, സന്യാസിനികളും, അൽമായ പ്രമുഖരും, സംഘടനാ ഭാരവാഹികളും, അധ്യാപകരും പങ്കെടുത്ത വേദിയിലായിരുന്നു ബീഡിന്റെ ഉദ്ഘാടനം.

25 വർഷത്തേക്കുള്ള പദ്ധതി

ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ നടപ്പാക്കുന്ന ബീഡ് പദ്ധതി അടുത്ത 25 വർഷത്തെ മുന്നിൽക്കണ്ടുള്ളതാണെന്ന് ബീഡിന്റെ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ രേഖ സമർപ്പിക്കുകയും ചെയ്ത ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ പറഞ്ഞു. തലമുറകളെ പ്രബുദ്ധരാക്കാൻ സ്കൂളുകളും കോളജും സ്ഥാപിച്ചവരാണ് നമ്മുടെ പൂർവ്വികർ. ബുദ്ധിക്കും മനസ്സിനും ആത്മാവിനും നവീകരണം സാധ്യമാക്കി സർഗാത്മകതയെ പ്രകാശിപ്പിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസമാണ് ബീഡ് ലക്ഷ്യം വെയ്ക്കുന്നത്. രൂപതാ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരക്കാൻ ഉതകുന്ന വിധം ഒരു കുതിപ്പിന് ബീഡ് വഴിയൊരുക്കും. ഇത് ഉറപ്പാക്കുന്ന സ്പഷ്ടവും അളക്കാവുന്നതുമായ പ്രവർത്തനം ആയിരിക്കും. വിദ്യാഭ്യാസത്തിന്റെ ഉപയോക്താക്കളായ എല്ലാവേരേയും അണിചേർത്തു കൊണ്ടായിരിക്കും ബീഡ് നടപ്പാക്കുക. വിദ്യാഭ്യാസത്തിന് സംപൂർണ സമർപ്പണം വേണം. രാജ്യത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ ക്രെെസ്തവ സാക്ഷ്യം വളരെ വലുതാണ്. ദൈവം ശാസ്ത്രമാണ്. ക്രിസ്തുവാകുന്ന പ്രകാശം അതാണ് വെളിപ്പെടുത്തുന്നത്. എന്നു പറഞ്ഞാൽ വിജ്ഞാനം ഒരേ സമയം ആത്മീയവും ബൗദ്ധികവുമാണ് – ബിഷപ് ജയിംസ് പറഞ്ഞു.

ഇഫക്ടീവ് മാനേജ്മെന്റ് നടപ്പാക്കണം

രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിനെ ചെറുതും വലുതുമായ 28 സ്കൂളുകൾ ഭംഗിയായി നടത്താനാണ് കോർപ്പറേറ്റ് മാനേജ്മെന്റിനെ സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. ഈ സ്കൂളുകൾ ഭംഗിയായിട്ടാണോ നടക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് മാനേജ്മെന്റ് ചെയ്യേണ്ടെതെന്നും ബീഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് റിട്ട. പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജിമ്മി കെ.ജോസ് പറഞ്ഞു. അതിന് ഇഫക്ടീവ് മാനേജ്മെന്റ് നടപ്പാക്കണം. ശരിയായ സീനിയോരിറ്റി ലിസ്റ്റു പോലും സൂക്ഷിച്ചിട്ടില്ലാത്ത കോർപ്പറേറ്റ് മാനേജ്മെന്റുകൾ അടിയന്തിരമായി ഇഫക്ടീവ് മാനേജ്മെന്റിന് പ്രാധാന്യം നൽകണം – ജിമ്മി കെ.ജോസ് പറഞ്ഞു.

2000 ത്തിൽപ്പരം വ്യക്തികളുടെ നേതൃത്വം

വിദ്യാഭ്യാസത്തിലൂന്നിയ വികസനവും പങ്കാളിത്ത മുന്നേറ്റവുമാണ് ബീഡിന്റെ പ്രവർത്തന ശൈലി എന്ന് ചെയർമാൻ ഫാ.നെൽസൺ തൈപ്പറമ്പിൽ പദ്ധതി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. വൈദികർ, ബിസിസി ഭാരവാഹികൾ, അധ്യാപകൻ, സംഘടനാ ഭാരവാഹികളും പ്രവർത്തകരും, സന്ന്യാസ സമൂഹാംഗങ്ങൾ, തൊഴിലാളികളും തൊഴിലാളി നേതാക്കളും, തൊഴിൽ ഉടമകൾ, മതാധ്യാപകർ തുടങ്ങിയവർ അണിചേരും. പ്രാഥമിക സർവേ 2021 മാർച്ചിൽ തുടങ്ങി 2021 ജൂൺ 30-ന് പൂർത്തിയാക്കും. സംപൂർണ സർവേ 2024 ഡിസംബറിൽ പൂർത്തിയാകും. 2021-ൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് പ്രധാനം.

വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, പ്രശസ്ത എഴുത്തുകാരൻ പി.ജെ.ജെ.ആന്റണി, ടെസി ലാലച്ചൻ, ബീഡ് സെക്രട്ടറി പി.ആർ.കുഞ്ഞച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker