വിജയപുരം രൂപത പ്രവാസി കൂട്ടായ്മ രൂപീകരിച്ചു
ജോസ് മാർട്ടിൻ
വിജയപുരം: വിജയപുരം രൂപത പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. ജൂൺ 27 ഞായറാഴ്ച രാത്രി 9 മണിക്ക് വിജയപുരം രൂപതാ അധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പിതാവിന്റെ സാന്നിധ്യത്തിൽ കൂടിയ മീറ്റിംഗിൽ ശ്രീ.റനോഷ് രാജനെ (UAE) പ്രസിഡന്റായും ശ്രീ. സൈമൺ ആന്റണിയെ (Oman) ജനറൽ സെക്രട്ടറിയായും, കുമാരി ജൂണി ജോൺ (Italy) വൈസ് പ്രസിഡന്റ്, ശ്രീമതി ഷാരിമോൾ ജോമോൻ (Israel) ജോയിന്റ് സെക്രട്ടറി, ശ്രീ.റെനി ജോർജ് (UAE) ട്രഷറർ തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു. കൂട്ടായ്മയുടെ ആദ്യ മീറ്റിംഗിന്റെ റിപ്പോർട്ട് വിജയപുരം പ്രവാസി കൂട്ടായ്മയുടെ ഡയറക്ടർ ബഹുമാനപ്പെട്ട ലിനോസ് ബിവേര അച്ചൻ അവതരിപ്പിക്കുകയും, തുടർന്ന് വിജയപുരം രൂപതയുടെ അഭിവന്ദ്യ പിതാവ് റവ.ഡോ.സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ സന്ദേശം നൽകുകയുംചെയ്തു.
തുടർന്ന്, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ അവരുടെ കാഴ്ച്ചപാടുകൾ പങ്കുവെക്കുകയും, ശ്രീമതി ഷാരിമോളുടെ കൃതജ്ഞതയർപ്പണത്തോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.