World

വിഖ്യാത ശാസ്ത്രജ്ഞനായ ഫാ. ജോര്‍ജസ് ലെമെയട്രറെ ആദരിച്ച് ഗൂഗിൾ

വിഖ്യാത ശാസ്ത്രജ്ഞനായ ഫാ. ജോര്‍ജസ് ലെമെയട്രറെ ആദരിച്ച് ഗൂഗിൾ

സ്വന്തം ലേഖകൻ

കാലിഫോര്‍ണിയ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ‘ബിഗ് ബാംഗ് സിദ്ധാന്തം’ ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്ത കത്തോലിക്കാ വൈദികന്‍ ഫാ. ജോര്‍ജസ് ലെമെയട്രറുടെ 124-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഡൂഡിലുമായാണ് ഗൂഗിള്‍ ഫാ. ലെമെയട്രറോടുള്ള ആദരവ് പ്രകടമാക്കിയത്.

1894 ജൂലൈ പതിനേഴിനായിരുന്നു ബെല്‍ജിയം സ്വദേശിയായ ഫാ. ജോര്‍ജസിന്റെ ജനനം. 1923-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു.

‘ഹബ്ബ്ള്‍സ് ലോ’, ‘ഹബ്ബ്ള്‍സ് കോണ്‍സ്റ്റന്റ്’ എന്നീ സിദ്ധാന്തങ്ങളാലും പ്രസിദ്ധനാണ് ഫാ. ലെമെയട്രർ. രണ്ടു സര്‍വകലാശാല ബിരുദങ്ങൾ ഉണ്ടായിരുന്നു ലെമെയട്രർക്ക്.

1966 ജൂലൈ 17-നാണ് അദ്ദേഹം അന്തരിച്ചത്.

സഭയ്ക്ക് ശാസ്ത്രവുമായി എന്ത് ബന്ധം എന്നും, സഭ സയൻസിൽ വിശ്വസിക്കുന്നില്ല എന്നും നിരന്തരം വാദിക്കുന്ന യുക്തിവാദികൾ, ഗൂഗിൾ ഈ കത്തോലിക്കാ വൈദികന് നൽകിയിരിക്കുന്ന ആദരവ് അവഗണിക്കാനാവില്ല.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker