Kerala
വാഴ്ത്തപ്പെട്ട റാണി മരിയയുടെ ആദ്യ തിരുനാളിന് കൊടിയേറി
വാഴ്ത്തപ്പെട്ട റാണി മരിയയുടെ ആദ്യ തിരുനാളിന് കൊടിയേറി
പെരുമ്പാവൂർ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ആദ്യ തിരുനാളിന് മാതൃ ദേവാലയമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ കൊടിയേറി. തിരുശേഷിപ്പ് പേടകം പ്രതിഷ്ഠിക്കൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പുകളായ അസ്ഥി, കല്ലറയിൽ നിന്നുള്ള മണ്ണ് അടക്കം ചെയ്ത പെട്ടിയുടെ ഭാഗങ്ങൾ, ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവ അടങ്ങിയ തിരുശേഷിപ്പ് പേടകമാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്.
തിരുനാളിന് വികാരി ഫാ. ജോസ് പാറപ്പുറം കൊടിയേറ്റി. തിരുനാൾ ദിനമായ 25-ന് വൈകിട്ട് 4.30-ന് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിന്റെ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ചയും കുർബാനയും നടത്തും. തുടർന്ന് പ്രദക്ഷിണം.