വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ രക്‌തദാന ക്യാമ്പ്
വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ രക്‌തദാന ക്യാമ്പ്
ഉണ്ടന്‍കോട്; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളപിറവി ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്‌ത ദാതാക്കളായ വോളന്റിയേഴ്‌സില്‍ നിന്ന് രക്‌തം ശേഖരിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ശ്രീചിത്രാ തുടങ്ങിയ ആശുപത്രികളില്‍ നിന്നായി രണ്ട് മെഡിക്കല്‍ ടീമുകള്‍ എത്തിയിരുന്നു. ക്യാമ്പില്‍ നിന്ന് 152 യൂണിറ്റ് രക്‌തം ശേഖരിച്ചു.
രക്‌തദാതാക്കളില്‍ അധികവും പെണ്‍കുട്ടികളായിരുന്നു എന്നത് ക്യാമ്പിന്റെ പ്രത്യേകതയായി. ക്യാമ്പ് ഇമ്മാനുവല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെ.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യ്‌തു. കോളേജിലെ ജീവനക്കാരും രക്‌തദാതാക്കളായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മാരായ സനല്‍കുമാര്‍ ക്ലീറ്റസ് ,പ്രിന്‍സ ലാലി , വോളന്റിയര്‍ സെക്രട്ടറിമാരായ ലിജിന്‍ ,അതുല്‍ജോ,പ്രണവ് എന്നിവര്‍ രക്‌തദാന ക്യാമ്പിന് നേതൃത്വം നല്‍കി .