ജോസ് മാർട്ടിൻ
ആലപ്പുഴ : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ ബീച്ചിൽ കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. ഞാറാഴ്ച്ച വൈകിട്ട് 3.30-ന് ആലപ്പുഴ ബിഷപ്പ് ഹൗസിന് സമീപത്തുള്ള ലെവൽക്രോസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ആലപ്പുഴ രൂപതാ കെ.സി.വൈ.എം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ പ്രസിഡന്റ് എം.ജെ.ഇമാനുവൽ പ്രതീകാത്മക കഴുമരം കത്തിച്ചു.
കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഉപാധ്യക്ഷ കുമാരി മേരി അനിലയുടെ അധ്യക്ഷതയിൽ
ആലപ്പുഴ ബീച്ചിൽ നടന്ന പ്രതിഷേധ സംഗമത്തിൽ രൂപത ജനറൽ സെക്രട്ടറി ശ്രീ.പോൾ ആന്റെണി പുന്നക്കൽ സ്വാഗതമാശംസിച്ചു. പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിസ്റ്റർ റീന തോമസ്, സിസ്റ്റർ സെലീന, കുമാരി ജോമോൾ ജോൺകുട്ടി, കുമാരി അനറ്റ് സെബാസ്റ്റ്യൻ, കുമാരി അനുഷ റോബർട്ട്, ഫാ.അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ, ഫാ.ജോസഫ് ഫെർണാണ്ടസ്, ഫാ.ജോൺസൺ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് വൈസ് പ്രസിഡന്റ് ശ്രീ.കെവിൻ ജൂഡ്, ജോയിൻ സെക്രട്ടറിമാരായ അഡ്രിൻ ജോസഫ്, കുമാരി അമല ഔസേപ്പ്, നവീൻ, ജയ് മോൻ, എനോഷ്, വർഗീസ് ജെയിംസ്, വിനീത എന്നിവർ നേതൃത്വം നൽകി.