Kerala

വല്ലാര്പാടം ബസിലിക്ക സന്ദർശിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു

വല്ലാര്പാടം ബസിലിക്ക സന്ദർശിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു

ഫാ. സോജൻ മാളിയേക്കൽ

കൊച്ചി: ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്ക 2018 ആഗസ്റ്റ് 5 മുതല്  പ്രത്യേക ജൂബിലിവര്ഷത്തില് “പൂർണ്ണ ദണ്ഡവിമോചനം” ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. വൈകിട്ട് 5.30-ന് വല്ലാര്പാടം ബസിലിക്കയില് വച്ചാണ്‌ ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്  പ്രഖ്യാപനം നടത്തിയത്.

കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും, അതിരൂപതയിലെ മുതിർന്ന വൈദികരും പൂർണ്ണ ദണ്ഡവിമോചന പ്രഖ്യാപന ദിവ്യബലിയിൽ സംബന്ധിച്ചു.

“മേഴ്സിഡാരിയന് സന്യാസ സഭാ സ്ഥാപനത്തിന്റെ 800-ാം വാര്ഷികവും”, “കാരുണ്യനാഥ” എന്ന ശീര്ഷകം ലഭ്യമായതിന്റെ ജൂബിലിവര്ഷവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്, ഫ്രാന്സിസ് പാപ്പായുടെ കല്പനപ്രകാരം ‘അപ്പസ്തോലിക് പെനിറ്റെന്ഷ്യറി’ “പൂർണ്ണ ദണ്ഡവിമോചന” അനുമതിപത്രം നല്കിയത്.

2018 ആഗസ്റ്റ് 5 മുതല് ഈ ജൂബിലിവര്ഷം മുഴുവന് ഈ പൂർണ്ണ ദണ്ഡവിമോചനം ലഭ്യമാണ്.

ദണ്ഡവിമോചനം ലഭിക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ടവ :

1) അതിരൂപതാ മെത്രാൻ പ്രഖ്യാപിച്ചിട്ടുള്ള തീർഥാടന കേദ്രമായ വല്ലാര്പാടം ബസിലിക്കാ ദേവാലയത്തിന്റെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കണം

2) ആത്മാര്ത്ഥമായ അനുതാപത്തോടെ കുമ്പസാരിക്കണം. (ഗർഭഛിദ്രം ചെയ്തിട്ടുള്ളവർ അതിന്റെ സകലഗൗരവവും മനസിലാക്കി അനുതപിച്ച് കുമ്പസാരിക്കണം).

3) മുഴുവൻ ദിവ്യബലിയിൽ പങ്കുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കണം (പ്രവേശന ഗാനം മുതൽ ദിവ്യബലിയുടെ അവസാന ഗാനം കഴിയുംവരെ)

4) പരിശുദ്ധ പിതാവിനും പാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം

5) ഉപവിയുടെ ചൈതന്യത്താല് നിറഞ്ഞ് പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും, അടിമകളുടെയും വീണ്ടെടുപ്പിനായുള്ള ആത്മാര്ത്ഥമായ ശ്രമം വേണം. (സഭ നിശ്ചയിച്ചിരിക്കുന്ന 14 ജീവകാരുണ്യ പ്രവർത്തികളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും ചെയ്യണം).

6) തടവറയിൽ കഴിയുന്നവർ ജയിലിലെ പ്രാർത്ഥനാമുറിയിലെ പ്രാർത്ഥനകളിൽ പങ്കുകൊള്ളണം.

7) വല്ലാര്പാടം ബസിലിക്ക സന്ദര്ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുകയും, ഭക്തകൃത്യങ്ങള് അഭ്യസിക്കുകയും, വിശ്വാസപ്രമാണം ചൊല്ലുകയും, കാരുണ്യനാഥയുടെയും, വി. പീറ്റര് നൊളാസ്കയുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യുന്നവര്ക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.

കിടപ്പുരോഗികൾക്ക് ദണ്ഡവിമോചനം ലഭിക്കുവാൻ :

1) കിടപ്പുരോഗികൾ അവരുടെ ഭവനങ്ങളിൽ വിശുദ്ധ കുർബാന സ്വീകരിക്കണം (വൈദികനെ അറിയിക്കണം ദിവ്യകാരുണ്യം സ്വീകരണത്തിനായി)

2) കിടപ്പുരോഗികൾ അവരുടെ രോഗാവസ്ഥയെ വിശ്വാസത്തിലും പ്രത്യാശയിലും ഉൾക്കൊള്ളണം.

മരിച്ചവർക്കു ദണ്ഡവിമോചനം ലഭിക്കുവാൻ :

1) ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പാപപരിഹാരത്തിനായി തികഞ്ഞ ഭക്തിയോടെ ജൂബിലി ആഘോഷങ്ങളില് പങ്കെടുക്കുക.

2) മരിച്ച വിശ്വാസികൾക്ക് വേണ്ടി വിശുദ്ധ കുർബാനയിൽ പ്രത്യേകം നിയോഗം വെച്ച് പ്രാർത്ഥിക്കുക.

എല്ലാ വിശ്വാസികള്ക്കും ദിവസത്തില് ഒരു പ്രാവശ്യം വീതമാണ് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുക.

“കാരുണ്യനാഥ അഥവാ വിമോചകനാഥ” എന്ന ശീര്ഷകം സഭയില് സംജാതമായത് വി. പീറ്റര് നൊളാസ്കോ 1218 ആഗസ്റ്റ് 10- ന് കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്സിഡാരിയന് സന്യാസസഭ) സ്ഥാപിച്ചതോടെയാണ്. സഭാസ്ഥാപനത്തിന്റെ 800-ാം വാര്ഷികം കാരുണ്യനാഥയുടെ ശീര്ഷകജൂബിലിവര്ഷമായി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് സന്യാസസമൂഹത്തിന്റെ സാന്നിദ്ധ്യമുള്ള രാജ്യങ്ങളില് തെരഞ്ഞെടുക്കപ്പെടുന്ന ദേവാലയങ്ങള് 2018 വര്ഷത്തില് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ ദേവാലയങ്ങളായി പ്രഖ്യാപിക്കുവാന് ഫ്രാന്സിസ് പാപ്പാ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയുടെ കല്പന വഴി പ്രത്യേക അനുമതി നല്കിയിരുന്നത്.

ഇന്ത്യയില് മേഴ്സിഡാരിയന് സന്യാസസഭ ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്കയാണ്, “പൂർണ്ണ ദണ്ഡവിമോചനം” ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker