സ്വന്തം ലേഖകൻ
വ്‌ളാത്താങ്കര: വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ തീർത്ഥാടന ദേവാലയത്തന് കീഴിലെ വലിയകുളം അത്‌ഭുതമാതാ കുരിശടി കുത്തിത്തുറന്ന് മോഷണം. കളളനെ നട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റെഡിയിൽ എടുത്തതായി സൂചന.
മാതാവിന്റെ തിരുസ്വരൂപത്തിലുണ്ടായിരുന്ന 2 നോട്ട് മാലകൾ കാണാതായതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ കമ്പിപ്പാരകൊണ്ട് കുരിശടിയുടെ കാണിക്ക വഞ്ചി കുത്തിപൊളിക്കുന്ന ശബ്‌ദം കേട്ട നാട്ടുകാർ ഒടിയെത്തിയെങ്കിലും കളളന്‍മാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഓടി രക്ഷപ്പെട്ട കളളന്‍മാരെ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റെഡിയിൽ എടുത്ത്.
സംഭവമറിഞ്ഞ് ഇടവക വികാരി ഫാ. എസ്. എം അനിൽകുമാർ ഉൾപ്പെടെയുളളവർ സംഭവസ്‌ഥലത്തെത്തി.