Kerala

വരാപ്പുഴ രൂപതയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘കേരളവാണി’ ഉദ്ഘാടനം ചെയ്തു

വരാപ്പുഴ രൂപതയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'കേരളവാണി' ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ കേരളവാണി ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തനം സത്യവും നീതിയും മുറുകെ പിടിച്ച് പാപങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടി ഉള്ളതായിരിക്കണം എന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. സമൂഹത്തിലെ തിന്മയും സമൂഹത്തിലെ തിന്മയുടെ അംശങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ ആവശ്യമായ കരുത്ത് സമ്പാദിക്കാന്‍ ഓരോ മാധ്യമപ്രവര്‍ത്തകനും സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.

ചടങ്ങില്‍ വികാരി ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കൽ, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, ചാന്‍സിലര്‍ ഫാ.എബിന്‍ അറക്കല്‍ ജോര്‍ജ്, മോണ്‍.ജോസഫ് പടിയാരംപറമ്പില്‍, ഫാ.സോജന്‍ മാളിയേക്കല്‍, ഫാ.ജോണ്‍ ക്രിസ്റ്റഫര്‍ അഡ്വ.പി.ജെറി ജെ. തോമസ്, കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്, സി.ജെ.പോള്‍, സി.ബി. ജോയ്, മാധ്യമപ്രവര്‍ത്തകനായ ജാക്കോബി കെ.ജി.മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരള ലത്തീൻ കത്തോലിക്കാ സഭയിലെ രണ്ടാമത്തെ ഓൺലൈൻ പോർട്ടലാണു “കേരളവാണി”. നെയ്യാറ്റിങ്കര ലത്തീൻ രൂപതയിൽ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ അദ്യം രൂപം കൊണ്ട “കാത്തലിക്‌ വോക്സി” ന്റെ ആശംസകളും ഭാവുകങ്ങളും നേരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker