വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക് അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി
വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക് അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി
ഷെറി ജെ. തോമസ്
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക് അഭിനന്ദനങ്ങളർപ്പിച്ച് കർദിനാൾ വോൾക്കി. ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡില്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചപ്പോഴാണ് രൂപതയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്.
വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട രൂപതകള്‍ സന്ദര്‍ശിക്കുന്നതിനെ ഭാഗമായാണ് അദ്ദേഹം ഏറെ പാരമ്പര്യമുള്ള വരാപ്പുഴ അതിരൂപതയും സന്ദര്‍ശിച്ചത്. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ വരാപ്പുഴ അതിരൂപത നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം രൂപതയ്ക്ക് ഇനിയും കൂടുതൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.
യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. റുഡോള്‍ഫ്, പ്രോജക്ട് ഓഫീസര്‍ ശ്രീ. നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വികാരി ജനറല്‍ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. അലക്സ് കുരിശു പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.