World

വത്തിക്കാന്റെ ഹ്രസ്വചലച്ചിത്രത്തിന് അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം

വത്തിക്കാന്റെ ഹ്രസ്വചലച്ചിത്രത്തിന് അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം

ഫാ. വില്യം നെല്ലിക്കൽ

റോം: കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പ്രത്യേക വിഭാഗത്തിലായിരുന്നു വത്തിക്കാന്‍റെ ഹ്രസ്വചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സംബന്ധിച്ച് 2017-ൽ ഇറക്കിയ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളർത്താനും ഉൾക്കൊള്ളാനും…” (To welcome, to protect, to promote and to integrate)  എന്ന മൂന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രമാണ് ജൂണ്‍ 15-‍‍Ɔο തിയതി വെള്ളിയാഴ്ച 12-Ɔ‍മത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരം നേടിയത്.

സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ  കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള വിഭാഗവും അർജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരം കേന്ദ്രമാക്കിയുള്ള “ലാ മാക്കി കമ്യൂണിക്കേഷന്‍സ്” കമ്പനിയും ചേർന്ന്  നിർമ്മിച്ചതാണ് ഈ “വീഡിയോ സ്പോട്” അല്ലെങ്കില്‍ ഹ്രസ്വചലച്ചിത്രം.

വെള്ളിയാഴ്ച വൈകുന്നേരം മാഡ്രിഡിലെ ഫെർണാണ്ടോ റോജാസ് തിയറ്ററിൽ നടന്ന ചടങ്ങിൽ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ സെക്രട്ടറി, മോൺ. മൈക്കിൾ ചേർണി പുരസ്ക്കാരം ഏറ്റുവാങ്ങി.

മലയാളം ഉൾപ്പെടെ 30-ൽപ്പരം ഭാഷകളിൽ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഈ ഹ്രസ്വചലച്ചിത്രം ഉപശീർഷകം (subtitle) ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker