Vatican

വത്തിക്കാനിലെ 2023 ലെ ക്രിസ്മസ് ട്രീ… കുട്ടികളുടെ കളിപ്പാട്ടങ്ങളായി മാറും

കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുക.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി, വത്തിക്കാനില്‍ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങള്‍ക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്ന് വത്തിക്കാന്‍. 2023 ലെ ക്രിസ്മസ് ട്രീ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുപിയോ മോന്തേ പ്രദേശത്തിന്‍റെ പ്രസിഡന്‍റ് ആല്‍ബെര്‍ത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുക.

വടക്കന്‍ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്വരയില്‍നിന്ന് കൊണ്ടുവന്ന 28 മീറ്റര്‍ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്‍റല്‍ ഭാരവുമുള്ള ഈ മരം 56 വര്‍ഷം പ്രായമുള്ളതാണ്.

 

വീഡിയോ വാര്‍ത്തകാണാം

 

പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മുറിച്ചുകളയുവാന്‍ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്. മഞ്ഞുവീഴ്ചയുടെ പ്രതീതിയുളവാക്കുന്ന വിധത്തില്‍ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തില്‍ ഉണ്ടായിരിക്കും.

റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുല്‍ക്കൂട് ഉദ്ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കലും, ഡിസംബര്‍ 9 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാന്‍ ഗവര്ണറേറ്റ് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വേര്‍ഗെസ് അലസാഗ നിര്‍വഹിക്കും.

അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ക്ക് പതിവുപോലെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker