ലോകസമാധാനത്തിനായി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ
ലോകസമാധാനത്തിനായി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഫെബ്രുവരി 23ന് ലോകസമാധാനത്തിനായി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനത്തിനായുള്ള പരിശ്രമത്തിൽ കത്തോലിക്കരെ മാത്രമല്ല, മറ്റു സഭാ വിശ്വാസികളെയും ഇതരമതസ്ഥരയെും മാർപാപ്പ സ്വാഗതം ചെയ്തു. പ്രാർഥിച്ചാൽ മാത്രം പോരാ, അക്രമത്തോടും സംഘർഷത്തോടും ‘നോ’ പറയാൻകൂടി തയാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
ലോകം മുഴുവൻ സംഘർഷനിഴലിലാണ്. സമാധാനത്തിനായി തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് എല്ലാവരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം. അക്രമത്തെ തള്ളിപ്പറയണം. അക്രമത്തിലൂടെ നേടിയെടുക്കുന്ന ജയം കപടജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.