ലോക്ഡൗണില്‍ ആശങ്ക വേണ്ട പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു; ബിഷപ് വിന്‍സെന്‍റ് സാമുവല്‍
ലോക്ഡൗണില്‍ ആശങ്ക വേണ്ട പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു; ബിഷപ് വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ഉണ്ടായ ലോക്ഡൗണില്‍ ആശങ്ക വേണ്ട, പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നുവെന്ന് ബിഷപ് വിന്‍സെന്‍റ് സാമുവല്‍. ദേവാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ എത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഭവനങ്ങളില്‍ പ്രാത്ഥനകള്‍ മുടക്കരുതെന്ന് ബിഷപ് ആവശ്യപെട്ടു. ഈസ്റ്റര്‍ ജാഗരണത്തോടെ നെയ്യാറ്റിന്‍കര രൂപതയില്‍ വിശുദ്ധവാരത്തിന് സമാപനമായി.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കുരുത്തോല ഞായര്‍ മുതല്‍ ഈസ്റ്റര്‍ പാതിരാ കുര്‍ബാനവരെ പൂര്‍ണ്ണമായും ജനരഹിത ദിവ്യബലികളാണ് അര്‍പ്പിക്കപെട്ടത്. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ലിന്റെ നേതൃത്തില്‍ ശനിയാഴ്ച രാത്രി 11 മണി മുതലാണ് ഈസ്റ്റര്‍ ദിനത്തിലെ പ്രധാനപെട്ട ശുശ്രൂഷയായ ഈസ്റ്റര്‍ ജാഗരണം നടന്നത്. കോവിഡ് 19 ന്റെ വ്യാപനം കാരണം നിരാശവേണ്ടെന്നും പിതാവ് പറഞ്ഞു.
ബിഷപ്സ് ഹൗസ് ചാപ്പലില്‍ നടന്ന തിരുകര്‍മ്മളില്‍ രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുകര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്കായി രൂപതയുടെ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സ് തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു.