Kerala

ലോകയുവജനസമ്മേളനത്തിന് വോളന്റിയർ ടീമിലേക്ക് കേരളത്തിൽ നിന്ന് രണ്ടുപേർ

ലോകയുവജനസമ്മേളനത്തിന് വോളന്റിയർ ടീമിലേക്ക് കേരളത്തിൽ നിന്ന് രണ്ടുപേർ

ബ്ലസൺ മാത്യു

എറണാകുളം: 2019 ജനുവരി 22 മുതൽ 27 വരെ സെൻട്രൽ അമേരിക്കയിലെ പനാമയിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ ലോകയുവജനസമ്മേളനത്തിന് കേരള കത്തോലിക്കാസഭയിൽ നിന്ന് രണ്ടു പേർ പങ്കെടുക്കുന്നു.

വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളിയും ജോസ്മോൻ തൈപ്പറമ്പിലുമാണ് ഇന്റർനാഷ്ണൽ വോളന്റിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എളംകുളം ഫാത്തിമ മാതാ ഇടവകാംഗമായ ജോസ്മോൻ തൈപ്പറമ്പിലിന്റെ മൂന്നാം ലോകയുവജനസമ്മേളനമാണിത്. 2011 -ൽ സ്പെയിനിലെ മാഡ്രിഡിൽലും, 2016 -ൽ പോളണ്ടിലെ ക്രക്കാവോലും ജോസ് മോൻ പങ്കെടുത്തിട്ടുണ്ട്. ക്രാക്കോവിൽ സംഘാടക സമിതിയുടെ ഇന്റർനാഷ്ണൽ വോളഡിയർ ടീമിൽ ഇൻഫർമേഷൻ ഓഫീസറായിട്ടായിരുന്നു സേവനം.

താലന്ത് മാസികയുടെ ചീഫ് എഡിറ്ററായി സേവനം ചെയ്യുന്ന ഫാ.സ്റ്റാൻലി മാതിരപ്പിള്ളി പങ്കെടുക്കുന്ന ആദ്യ യുവജനസംഗമമാണിത്.

WYD 2019 പനാമ ലോകയുവജനസമ്മേളനത്തിന്റെ സംഘാടകസമിതിയുടെ ഇന്റർനാഷ്ണൽ വോളഡിയർ ടീമിലേക്ക് ജനുവരി 12 -ന് ഇരുവരും യാത്ര തിരിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker