ലോകദൈവവിളി ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ പ്രാർത്ഥന
അൻപത്തി ഒന്നാമത് ലോകദൈവവിളി ദിനത്തോട് അനുബന്ധിച്ചാണ് ഈ പ്രാർത്ഥന നൽകപ്പെട്ടത്
സ്വന്തം ലേഖകൻ
ഭവനങ്ങളിൽ, ക്ലാസ് മുറികളിൽ, യുവജന കൂട്ടായ്മകളിൽ, ദേവാലയ പ്രാർത്ഥനകളിൽ ഉപയോഗിക്കുവാനായുള്ള ആഹ്വാനവുമായാണ് ഫ്രാൻസിസ് പാപ്പാ ഈ പ്രാർത്ഥന നൽകിയിരിക്കുന്നത്.
വിളവിന്റെ നാഥാ,
നിന്റെ വിളിയോട് പ്രതികരിക്കുവാൻ, യുവജനങ്ങളെ ആത്മധൈര്യത്താൽ അനുഗ്രഹിക്കണമേ. അവരുടെ ഹൃദയങ്ങളെ മഹത്തായ ആശയങ്ങളിലേക്കും മഹത്തായ കാര്യങ്ങളിലേക്കും തുറക്കണമേ.
വിശ്വാസികളുടെ നല്ല നിലങ്ങളിൽ ദൈവവിളി ശോഭിക്കുന്നതിനായി നിന്റെ എല്ലാ ശിഷ്യരിലും പരസ്പര സ്നേഹവും ദാനധർമ്മവും പ്രചോദിപ്പിക്കണമേ.
അങ്ങേക്ക് സമർപ്പിക്കപ്പെട്ട ധീരവും ശ്രേഷ്ഠവുമായ ജീവിതം സ്വീകരിക്കുവാൻ മറ്റുള്ളവരെ ക്ഷണിക്കുവാൻ തക്ക കൃപയും ആത്മവിശ്വാസവും സന്യാസ, വൈദീക, കുടുംബ ജീവിതം നയിക്കുന്നവരിൽ നിറയ്ക്കണമേ.
പ്രാർത്ഥനയും കൂദാശയും മുഖാന്തരം ഈശോയുമായി നമ്മെ ഒന്നായി തീർക്കണമേ, അങ്ങനെ കരുണയുടെയും സത്യത്തിന്റെയും, നീതിയുടെയും സമാധാനത്തിന്റെയും ഒരു യുഗം സ്ഥാപിക്കുന്നതിന് അങ്ങയോടു സഹകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ. ആമേൻ.