സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കാലാവസ്ഥ വ്യതിയാനം മനുഷ്യവർഗത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാമെന്നും ലോകം ശുദ്ധ ഊർജത്തിലേക്കു മാറണമെന്നും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിൽ സംഘടിപ്പിച്ച എണ്ണക്കമ്പനി മേധാവികളുടെ ദ്വിദിന യോഗത്തിന്റെ അവസാനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ പുരോഗതിക്ക് ഊർജം ആവശ്യമാണ്. പക്ഷേ, ഊർജം മനുഷ്യവർഗത്തിന്റെ നാശത്തിനു കാരണമാകരുത്. കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മനുഷ്യവർഗം നേരിടുന്ന വെല്ലുവിളികൾ പരസ്പരം ബന്ധിതമാണ്. മലിനീകരണവും ദാരിദ്ര്യവും ഇല്ലാതാക്കുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന ഊർജമാണ് ഇന്നാവശ്യമെന്നും പാപ്പാ പറഞ്ഞു.
Related