Kerala

ലത്തീൻ സമുദായ സംഗമ മുന്നൊരുക്കത്തോടനുബന്ധിച്ച് കാനായി കുഞ്ഞിരാമനോടൊപ്പം മത്സരിച്ചു ചിത്രം വരച്ച് കുട്ടികൾ

ലത്തീൻ സമുദായ സംഗമ മുന്നൊരുക്കത്തോടനുബന്ധിച്ച് കാനായി കുഞ്ഞിരാമനോടൊപ്പം മത്സരിച്ചു ചിത്രം വരച്ച് കുട്ടികൾ

ഫാ. ദീപക് ആന്റോ

തിരുവനന്തപുരം: ലത്തീൻ സമുദായ സംഗമ മുന്നൊരുക്കത്തോടനുബന്ധിച്ച് തിരുവനത്തപുരം ലത്തീൻ അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മീഡിയ കമ്മീഷനും ഒത്തുചേർന്ന് സംഘടിപ്പിച്ച ‘ചിത്രരചനാ മത്സരം’ ശ്രീ. കാനായി കുഞ്ഞിരാമനോടൊപ്പം മത്സരിച്ചു ചിത്രം വരച്ച് കുട്ടികൾ അവിസ്മരണീയമാക്കി.

ഞായറാഴ്ച ശംഖുമുഖം മത്സ്യകന്യക പാർക്കിൽ സംഘടിപ്പിച്ച
ചിത്രരചനാ മത്സരത്തിന് കാഴ്ചക്കാരായും പങ്കാളികളായും കുട്ടികളോടൊപ്പം നിരവധി പേരാണ് എത്തിച്ചേർന്നത്. വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. ഡൈസൻ അധ്യക്ഷതവഹിച്ച ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം, പൂന്തുറ, വിഴിഞ്ഞം പള്ളിത്തുറ, അഞ്ചുതെങ്ങ്, കഠിനംകുളം സ്കൂളുകളിൽനിന്നും തിരുവനന്തപുരം നഗരത്തിലെ മറ്റുപല സ്കൂളുകളിൽനിന്നുമുള്ള കുട്ടികൾ ശ്രീ. കാനായി കുഞ്ഞിരാമൻ സാറിനൊപ്പം വരച്ചു.

കടലും കടൽ മനുഷ്യരും തന്നെ സർഗ്ഗ ജീവിതത്തിന് പ്രചോദനം ആയിരുന്നുവെന്ന് ശ്രീ. കാനായി കുഞ്ഞിരാമൻ സാർ പറഞ്ഞു. കല എന്നതൊരു ഭാഷയാണ്. ആ ഭാഷയുപയോഗിച്ചു മനുഷ്യനെ രസിപ്പിക്കുക, മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് തന്റെ കലയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അരികുകളിലേക്ക് തള്ളപ്പെടേണ്ടവരല്ല കടലും കടൽ ജീവിതങ്ങളും എന്ന തിരിച്ചറിവ് പൊതുസമൂഹത്തിൽ ഉണ്ടാകണമെന്ന് ഉദ്‌ഘാടന സന്ദേശത്തിൽ ഫാ. ഡൈസൻ പറഞ്ഞു.

തുടർന്ന്, ചിത്രരചനാ മത്സരത്തിൽ ശ്രീ. കാനായി കുഞ്ഞിരാമൻ സാർ തന്നെ മത്സ്യകന്യക ശില്പത്തിന് സമീപംവച്ച് ഒരു ചിത്രം വരച്ചു കൊണ്ടു മത്സരത്തിന് തുടക്കം കുറിച്ചു. സാറിന്റെ ചിത്രം വര കണ്ടതോടെ കുട്ടികളും ആവേശത്തോടെ ചിത്രം വരക്കുന്നത് കണ്ടപ്പോൾ അവിടെ കൂടിയവർക്ക് ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു.

കടൽ സംസ്കാരത്തെയും തീര സംരക്ഷണത്തെയും തീര ശുചിത്വത്തെയും ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽ നിന്നും ഇരുനൂറോളം കുട്ടികളാണ് ഒത്തുകൂടിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker