ലത്തീൻ സഭ യുവജന വിഭാഗം ഇനി മുതൽ “കെ.സി.വൈ.എം. (ലാറ്റിൻ)” എന്നറിയപ്പെടും
ലത്തീൻ സഭ യുവജന വിഭാഗം ഇനി മുതൽ "കെ.സി.വൈ.എം. (ലാറ്റിൻ)" എന്നറിയപ്പെടും
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ ലത്തീൻ യുവജന സംഘടനയുടെ പേര് കെ.സി.വൈ.എം. എന്നുതന്നെ നിലനിർത്തണമെന്ന യുവജനങ്ങളുടെ ആഗ്രഹത്തിന് ലത്തീൻ മെത്രാൻ സമിതിയുടെ അംഗീകാരം. അടുത്ത ഏതാനും വർഷങ്ങളിൽ ലത്തീൻ സഭയിലെ യുവജന സംഘടനയുടെ പേര് എൽ.സി.വൈ.എം. എന്നാണ് അറിയപ്പെട്ടിരുന്നത്.
കേരള സഭയിലെ 12 രൂപതകളിൽ, 10 രൂപതകളും തങ്ങളുടെ സംഘടനയെ എൽ.സി.വൈ.എം. എന്ന പേരിലേക്ക് മാറ്റാൻ ആഗ്രഹിച്ചിരുന്നില്ല. തത്‌ഫലമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി നൽകിയ നിവേദനം വിശദീകരണ കുറിപ്പോടെ KRLCBC യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.ക്രിസ്തുദാസ് മെത്രാൻ സമിതി മുന്നാകെ അവതരിപ്പിക്കുകയും, തുടർന്ന് കെ.സി.വൈ.എം. എന്ന പൂർവ നാമത്തിലേയ്ക്ക് പോകുവാൻ മെത്രാൻ സമിതി തീരുമാനിക്കുകയുമായിരുന്നു.
12 ലത്തീൻ രൂപതകളുടെയും ഔദ്യോഗിക യുവജന സംഘsന കെ.സി.വൈ.എം ആയിരിക്കും.
40 വർഷങ്ങൾക്ക് മുൻപ് രൂപികരിച്ച കെ.സി.വൈ.എം. ന്റെ മുഖ്യ ശിൽപ്പികൾ ലത്തീൻ യുവജനങ്ങളായിരുന്നു എന്നത് നാം മറന്നുകൂടാ എന്നും, കെ.സി.വൈ.എം. ലൂടെ സഭയുടെയും സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി നമ്മുക്ക് ഒന്നിച്ചു മുന്നേറാമെന്നും സംസ്ഥാന ജന.സെക്രട്ടറി ആൻറണി ആൻസിൽ പറഞ്ഞു.
കേരള ലത്തീൻ കത്തോലിക്കാ യുവജനങ്ങളുടെ ആഗ്രഹത്തോട് സ്നേഹപൂർവ്വം പ്രതികരിച്ചതിനും, കെ.സി.വൈ.എം. എന്ന പേര് നിലനിറുത്തതാൻ തീരുമാനമെടുത്ത മെത്രാൻ സമിതിക്ക് സംസ്ഥാന സമിതി അഭിവാദ്യങ്ങൾ അർപ്പിച്ചു.