Kerala
ലത്തീൻ കത്തോലിക്കർ ശ്രദ്ധിക്കുക; ക്രീമിലെയർ വരുമാന പരിധി 6 ലക്ഷം രൂപയിൽ ഇന്ന് 8 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്
ലത്തീൻ കത്തോലിക്കർക്ക് ഒ.ബി.സി. കോട്ടയിൽ പ്രവേശനം ലഭിക്കണമെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം
അഡ്വ.ഷെറി ജെ.തോമസ്
എറണാകുളം: നമ്മുടെ യുവതീ-യുവാക്കൾ പലരും നല്ല മാർക്ക് വാങ്ങി മിടുക്കരായി മാറുകയാണ്. വിദ്യാർത്ഥികൾക്ക് അഡ്മിഷന്റെ കാലഘട്ടമാണിത്. ലത്തീൻ കത്തോലിക്കർക്ക് ഒ.ബി.സി. കോട്ടയിൽ പ്രവേശനം ലഭിക്കണമെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പിന്നോക്ക വിഭാഗങ്ങളുടെ ക്രീമിലെയർ വരുമാന പരിധി 6 ലക്ഷം രൂപയിൽ ഇന്ന് 8 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
എട്ടു ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി. സർക്കാർ ജോലിക്കാരായ മാതാപിതാക്കൾ ആണെങ്കിൽ ശമ്പളം വരുമാനമായി കണക്കാക്കില്ല. സ്വകാര്യ ജോലി ആണെങ്കിൽ ശമ്പളം ഉൾപ്പെടെ കണക്കാക്കും.
വരുമാന പരിധി എട്ട് ലക്ഷം രൂപയായി ഉയർത്തിയ ഉത്തരവിന്റെ പകർപ്പ് ഇതാണ്. അർഹതയുണ്ടായിട്ടും ആർക്കെങ്കിലും അകാരണമായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എങ്കിൽ ഉടനെ തന്നെ വിവരം കെ.എൽ.സി.എ. ഭാരവാഹികളെ അറിയിക്കണം.