ലത്തീന്‍ സമുദായത്തോടുളള നീതി നിഷേധം കടുത്ത അനീതി; മോണ്‍.ജി.ക്രിസ്തുദാസ്
ലത്തീന്‍ സമുദായത്തോടുളള നീതി നിഷേധം കടുത്ത അനീതി; മോണ്‍.ജി.ക്രിസ്തുദാസ്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഞായറാഴ്ച നടക്കുന്ന സമുദായ സംഗമ റാലി ലത്തീന്‍ സമുദായത്തിനോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന നീതി നിഷേധത്തിനെതിരെയുളള ശക്തി പ്രകടനമാവുമെന്ന് മോണ്‍.ജി.ക്രിസ്തുദാസ്. ലത്തീന്‍ സമുദായത്തോട് കാണിക്കുന്ന നീതി നിഷേധം കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലത്തീന്‍ സമുദായത്തിന് അര്‍ഹമായ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞ് വക്കുന്ന റവന്യൂ അധികാരികള്‍ക്കുളള പരസ്യമായ മറുപടികൂടിയാണ് നെയ്യാറ്റിന്‍കര പട്ടണത്തില്‍ നടക്കുന്ന മഹാറാലി. കൂടാതെ കേരളത്തിലെ ലത്തീന്‍ സമുദായ അംഗങ്ങള്‍ വിവിധ മേകലകളില്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയാവും. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലാണ് മോണ്‍.ജി.ക്രിസ്തുദാസിന്റെ പ്രതികരണം.
ഫാ.എസ്.എം.അനില്‍കുമാര്‍, കെ.എൽ.സി.എ. പ്രസിഡന്റ് ഡി.രാജു, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി സദാനന്ദന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.