Kerala

ലത്തീന്‍ ആരാധനാക്രമ ഏകീകരണത്തിനൊരു വഴികാട്ടി; ഡോ.രാജദാസ്‌ ജ്ഞാനമുത്തന്റെ “ദിവ്യബലി: സജ്ജീകരണവും വ്യാഖ്യാനവും”

ഗ്രന്ഥകര്‍ത്താവ്‌ ആലുവായിലെ കര്‍മ്മലഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ആരാധനക്രമ അധ്യാപകനാണ്

ജോസ് മാർട്ടിൻ

ലത്തീന്‍ ആരാധനാക്രമത്തെ (ലിറ്റര്‍ജിയെ) കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആധികാരിക ഗ്രന്ഥമാണ് ഡോ.രാജദാസ്‌ ജ്ഞാനമുത്തന്റെ “ദിവ്യബലി: സജ്ജീകരണവും വ്യാഖ്യാനവും”. റോമൻ മിസ്സാൽ ആരാധനക്രമ പുസ്തകമായി ഉപയോഗിക്കുന്ന ലത്തീന്‍ (റോമൻ) കത്തോലിക്കാ സഭയ്ക്ക് മാത്രമാണ് ഈ പുസ്തകം ആധികാരികമായി പ്രയോജനപ്പെടുത്താൻ സാധിക്കുക. ഈ പുസ്തകം കേരളത്തിലുടനീളം ഉപയോഗിച്ച് തുടങ്ങിയാൽ, ആരാധനാക്രമത്തെ സംബന്ധിച്ച് ഇന്ന് പലയിടങ്ങളിലും നിലനിൽക്കുന്ന സംശയങ്ങൾക്ക് വ്യക്തതയും, ലത്തീന്‍ ആരാധനാക്രമത്തിന് ഏകീകരണവും ഉണ്ടാക്കാൻ സാധിക്കും.

രണ്ട് ഭാഗങ്ങളായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഒന്നാം ഭാഗത്തില്‍ ‘ദിവ്യബലിയുടെ സജ്ജീകരണങ്ങള്‍, ആരാധനാക്രമ ശുശ്രൂഷകൾ, ആരാധനാക്രമ ഗ്രന്ഥങ്ങള്‍, അഭിഷിക്തരുടെ വസ്ത്രങ്ങളും സ്ഥാനീക ചിഹ്നങ്ങളും, അള്‍ത്താരസജ്ജീകരണവും, ദേവാലയവും ദേവാലയഘടനയും’ തുടങ്ങിയ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു.

രണ്ടാം ഭാഗത്ത് ദിവ്യബലിയുടെ വ്യാഖ്യാനമാണ് നൽകിയിരിക്കുന്നത്. ‘പ്രാരംഭകര്‍മ്മങ്ങള്‍, ദെവവചനപ്രഘോഷണകര്‍മ്മം, സ്തോത്രയാകകര്‍മ്മം, സമാപനകര്‍മ്മങ്ങള്‍’ എന്നിങ്ങനെയുള്ള വിശുദ്ധ കുര്‍ബാനയുടെ നാല് ഭാഗങ്ങളെയും അതിന്റെ ദൈവശാസ്ത്ര, ചരിത്രപശ്ചാത്തലങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പുരോഹിതര്‍ക്കും, സണ്‍‌ഡേ സ്കൂള്‍ അധ്യാപകർക്കും, അല്മായര്‍ക്കും ആരാധനാക്രമം ആധികാരികമായി പഠിക്കാനും, പഠിപ്പിക്കാനും, സംശയ നിവാരണത്തിനും സഹായിക്കുന്ന ഒരമൂല്യഗ്രന്ഥമാണ് ഡോ.രാജദാസ്‌ ജ്ഞാനമുത്തന്റെ “ദിവ്യബലി: സജ്ജീകരണവും വ്യാഖ്യാനവും” എന്നതിൽ സംശയമില്ല.

തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് മോസ്റ്റ്‌ റവ.ഡോ.സൂസൈപാക്യം സമ്മതിമുദ്ര നല്‍കിയ (Imprimstur) ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ്‌ ആലുവായിലെ കര്‍മ്മലഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ആരാധനക്രമ അധ്യാപകനാണ്.

നെയ്യാറ്റിൻകരയിലെ കൊയ്‌നോനിയ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന 528 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില : Rs. 400/-

പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമാകാന്‍ ബന്ധപ്പെടേണ്ട വിലാസം:
Rev. Dr. Rajadas Gnanamuthan. S.L.L,S.T.D.
Koinonia Publication
Mob: 9400284402
Email: frrajadas@gmail.com

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker