റോമിൽ സംഘടിപ്പിച്ചിരിക്കുന്ന ‘യൂറോപ്യൻ മീറ്റ്’ സെപ്റ്റംബർ 15-ന്
കേരളത്തിലെ 14 ലത്തീൻ ബിഷപ്പുമാരും പങ്കെടുക്കും...
മില്ലറ്റ് രാജപ്പൻ
റോം: റോമിൽ സംഘടിപ്പിച്ചിരിക്കുന്ന ‘യൂറോപ്യൻ മീറ്റ്’ നാളെ. ഇറ്റലിയിൽ ജീവിക്കുന്ന പ്രവാസികൾക്ക് വേണ്ടി, അവരെ ഒരുമിച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടുകൂടെയാണ് “യൂറോപ്യൻ മീറ്റ്” നടത്തപ്പെടുന്നത്. കേരളത്തിലെ 14 ലത്തീൻ ബിഷപ്പുമാരും “അദ്ലിമീന വിസിറ്റി”ന് റോമിൽ എത്തുന്ന സാഹചര്യത്തിലാണ് “യൂറോപ്യൻ മീറ്റ്” എന്നത് കൂടുതൽ പ്രസക്തമാവുന്നു.
രാവിലെ 10 മണിക്ക് ബിഷപ്പുമാരെ സ്വീകരിക്കുന്നു. തുടർന്ന്, കേരളത്തിലെ 14 ബിഷപ്പുമാരുടെ നേതൃത്വത്തിൽ, ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിന്റെ മുഖ്യകാർമ്മികത്തിൽ സമൂഹ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നിന് ശേഷം, ബിഷപ്പുമാർ ഇറ്റലിയിലെ പ്രവാസികളുമായി സംവദിക്കുന്നു. തുടർന്ന്, KRLCCI കോൺഫറൻസ്.
റോമിലെ ബസിലിക്കയായ Basilica di S. Giovanni Battista dei Fiorentina-യിൽ വെച്ചാണ് പൊന്തിഫിക്കൽ ദിവ്യബലിയും KRLCCI കോൺഫറൻസും നടക്കുക.