World

റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ലോകസമാധാനത്തിനായി ജപമാല പ്രാർത്ഥനയുമായി ഫ്രാൻസിസ്‌ പാപ്പാ

റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ലോകസമാധാനത്തിനായി ജപമാല പ്രാർത്ഥനയുമായി ഫ്രാൻസിസ്‌ പാപ്പാ

സ്വന്തം ലേഖകൻ

റോം: റോമിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘സാൻത്വാറിയോ മഡോണ ദെൽ ഡിവീനോ അമോറോ’യിൽ ലോക സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഫ്രാൻസിസ്‌ പാപ്പാ. തൊഴിലാളികളുടെ മധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും മരിയൻ ഭക്‌തിക്ക്‌ ഊഷ്‌മളത പകരുന്ന മെയ്‌ മാസത്തിന്റെ ആരംഭം കുറിക്കുന്ന ദിവസവും ആയതിനാലായിരുന്നു മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പാപ്പയുടെ സന്ദർശനം.

പാപ്പക്കൊപ്പം ജപമാല പ്രാർത്ഥനയിൽ, തീർത്ഥാടകരായെത്തിയ നൂറുകണക്കിന്‌ വിശ്വാസികളും പങ്കെടുത്തു.
ലോകസമാധാനത്തിനും അശാന്തിയിൽ തുടരുന്ന സിറിയയുടെ തിരിച്ച്‌ വരവിനുമായായിരുന്നു ജപമാല അർപ്പണം.

തന്‍റെ സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി തീർത്ഥാടന കേന്ദ്രത്തിന് പാപ്പാ ‘കാസ’ സമ്മാനിച്ചപ്പോൾ ‘ഡിവീനോ അമോറെനാഥ’യുടെ ചിത്രമാണ് പാപ്പായ്ക്ക് തീർത്ഥാടക ദേവാലയ അധികൃതർ സമ്മാനിച്ചത്.

1745-ൽ നിർമിക്കപ്പെട്ട പഴയ ദേവാലയവും, 1999-ൽ നിർമിക്കപ്പെട്ട പുതിയ ദേവാലയവും ചേർന്ന ദേവാലയ സമുച്ചയമാണ് ‘ഡിവീനോ അമോറെനാഥ’യുടെ തീർത്ഥാടനകേന്ദ്രം.  ഇവിടെ കാലഭേദമില്ലാതെ എപ്പോഴും തീർത്ഥാടകരുടെ തിരക്കുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ ദിവ്യസ്‌നേഹത്തിൽ ആകൃഷ്‌ടരായി കുമ്പസാരം എന്ന കൂദാശയുടെ സ്വീകരണത്തിനായി ധാരാളം പേർ ഇവിടെ വരാറുണ്ട്. അതുകൊണ്ടുതന്നെ, എല്ലാദിവസവും വിവിധ ഭാഷകളിൽ കുമ്പസാരത്തിനുള്ള സാഹചര്യം ഇവിടെയുണ്ട്‌.

ജപമാലയെ തുടർന്ന് അപ്പസ്തോലിക ആശീർവ്വാദം നൽകിയ പാപ്പാ, ഡോറ്റേഴ്സ് ഓഫ് ഡിവീനോ അമോറെ എന്ന സന്യാസസമൂഹം നേതൃത്വം നൽകുന്ന വൃദ്ധസദനത്തിലെത്തി ഇരുപത്തിനാലോളം അന്തേവാസികളെ സന്ദർശിച്ചു. തുടർന്ന് ‘ദിവ്യസ്നേഹത്തിന്‍റെ അമ്മ’യുടെ നാമത്തിലുള്ള കുടുംബസദനത്തിലെത്തി അവിടുത്തെ മാതാക്കളെയും കുട്ടികളെയും സന്ദർശിച്ച് അവർക്കേവർക്കും ആശീർവാദവും നൽകിയശേഷമാണ് പാപ്പാ തിരിച്ചുപോയത്.

‘സാൻത്വാറിയോ മഡോണ ദെൽ ഡിവീനോ അമോറോ’ എന്നാൽ ഇംഗ്ലീഷിൽ Sanctuary of Our Lady of Divine Love’ എന്നാണ്. ‘ദിവീനോ അമോറെ’ എന്ന പദത്തിന് ഇംഗ്ലീഷിൽ ‘Divine Love’ എന്നും, മലയാളത്തിൽ ‘ദിവ്യസ്നേഹം’ എന്നുമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker