World

റോമിലെ കൊളോസിയം രക്തവർണ്ണമായി

റോമിലെ കൊളോസിയം രക്തവർണ്ണമായി

ഫാ. ആന്റിസൺ, റോം.

റോം: ലോകശ്രദ്ധ നേടിയിട്ടുള്ള റോമിലെ അതിപുരാതന കൊളോസിയം ശനിയാഴ്ച 24/02/2018 രാത്രിയിൽ രക്തശോഭിത നിറത്താൽ പ്രകാശപൂരിതമായി. മതപീഡനത്തിന് ഇരയായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന്റെ പ്രതീകാത്മകമായ പ്രതികരണമായിരുന്നു. പ്രത്യേകിച്ച് ദൈവനിന്ദ എന്ന കുറ്റം ചുമത്തി പാക്കിസ്ഥാൻ കാരിയായ  ആസിയ ബീബിയെ മരണ ശിക്ഷ വിധിച്ചിരിക്കുന്നതിനെ അപലപിച്ചുകൊണ്ട്, ആസിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക കൂടിയായിരുന്നു ഇതിന്റെ ഉദ്ദേശം.

ശക്തമായ മഴവകവയ്ക്കാതെ നൂറുകണക്കിനാളുകൾ ആദിമ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ  അടയാളമായ ആംബിതിയേറ്ററിൽ, ആസിയായുടെ ഭർത്താവിനെയും മകളെയും ശ്രവിക്കുവാൻ ഒത്തുകൂടി.

കത്തോലിക്കാ വിശ്വാസിയായ ആസിയ 2010 മുതൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയാണ്. ഇസ്ലാം മതത്തെ ഹനിക്കുന്നതരത്തിൽ പരാമർശങ്ങൾ നടത്തുകയും ക്രിസ്തുമതം സ്വികരിക്കുകയും ചെയ്തു  എന്നപേരിൽ അയൽവാസികൾ അവൾക്കു കുടിവെള്ളം പോലും നിക്ഷേധിച്ചു.

അന്തർദേശിയ മനുഷ്യാവകാശ കമ്മീഷനായ ആംനസ്റ്റി പറയുന്നത് ഇങ്ങനെയാണ് : മതവർഗ്ഗിയ ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനും  സാധാരണക്കാരായ ചിലരെങ്കിലും വ്യക്തിവൈരാഗ്യം തീർക്കുന്നതിനും ദൈവനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്.

ഇറ്റാലിയൻ ബിഷപ് കോൺഫറൻസ് സെക്രട്ടറി ജനറലായ ന്യുൺഷ്യോ ആർച്ചുബിഷപ് ഗലാന്റിനോ പറയുന്നു: ദൈവനിന്ദ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ത വിശ്വാസം സൂക്ഷിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതുമാത്രമാണ്.

ആസിയയുടെ ഭർത്താവ് പറയുന്നു: എന്റെ ഭാര്യ ദൈവനിന്ദ ചെയ്തിട്ടില്ല, ഇത് ക്രിസ്ത്യാനികൾക്ക് എതിരെയുള്ള വെറുപ്പിന്റെ അടയാളമാണ്, ക്രിസ്ത്യാനികളെ ശുദ്ധിയില്ലാത്തവരായാണ് കണക്കാക്കുക.

ആസിയയുട മകൾ പോപ്പ് ഫ്രാൻസിസ് അവളോട്‌ പറഞ്ഞത് ആവർത്തിച്ചു: ഞാനും നിന്റെ അമ്മയെ ഓർക്കുകയും അവൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.

യൂറോപ്പ്യൻ പാർലമെന്റ് പ്രസിഡന്റ് അന്തോണിയോ തജാനി പറഞ്ഞതിങ്ങനെയാണ്: ക്രിസ്ത്യാനികൾക്ക് നേരെയുള്ള പീഡനം മന:പ്പൂർവമുള്ള വംശനശീകരണത്തിന് തുല്യമാണ്. അതുകൊണ്ട്, ഇത് യൂറോപ്പിന്റെ കടമയാണ് മതസ്വാതന്ത്ര്യ മൂല്യം ഉയർത്തിപ്പിടിക്കുകയും ലോകത്തിൽ എവിടെ മതപീഡനം നടന്നാലും അതിന് തടയിടുകയും ചെയ്യേണ്ടത്.

നൈജീരിയൻ ക്രിസ്ത്യൻ വനിത റബേക്ക ബിർത്തുസ് ബോക്കോ ഹറാം മുസ്ലിം തീവ്രവാദികളിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനങ്ങളെ വിവരിച്ചു.
അതേസമയം, സിറിയ, മൊസൂൾ, ഇറാഖ്, അലെപ്പോ എന്നിവിടങ്ങളിലെ ക്രിസ്തുമത പീഡനത്തിന്റെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.

ഇത് സംഘടിപ്പിച്ചത് “Aid to Church in need” എന്ന കത്തോലിക്കാ സംഘടനയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker