Kerala

റോജിൻ റോബർട്ടിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം

ആലപ്പുഴ രൂപതയിലെ പുന്നപ്ര ജോൺ മരിയ വിയാനി ഇടവകാംഗമാണ്...

ജോസ് മാർട്ടിൻ

പുന്നപ്ര/ആലപ്പുഴ: ആലപ്പുഴ രൂപതയിലെ പുന്നപ്ര ഇടവകാംഗമായ റോജിൻ റോബർട്ടിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. ആറ്റിൽ മുങ്ങിതാണ അമ്മൂമ്മയെ രക്ഷിച്ചതിനാണ് റോജിൻ റോബർട്ട് പുരസ്കാരത്തിന് അർഹനായത്.

2019 ജനുവരി 27-ന് രാവിലെ റോജിന്റെ അമ്മയുടെ അച്ഛന്റെ കുഴിമാടത്തിൽ പ്രാർത്ഥിക്കുവാനായി അമ്മൂമ്മയുടെ ജന്മനാടായ ചെമ്പുംപുറത്തെ നർബോനാപുരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് ചെറുവള്ളത്തിൽ പോകവേ സംഭവിച്ച അപകടത്തിൽ നിന്നാണ് അമ്മൂമ്മ മറിയാമ്മയുടെ ജീവൻ റോജിൻ രക്ഷിച്ചത്.

സംഭവത്തെക്കുറിച്ച് റോജിന്റെ അമ്മ കാത്തോലിക് വോസിനോട്‌ പറഞ്ഞതിങ്ങനെ: ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ റോജിൻ വാശിപിടിച്ചായിരുന്നു അമ്മൂമ്മയോടോപ്പം ചെറുവള്ളത്തിൽ പള്ളിയിലേക്ക് പോയത്. വഴിക്കുവെച്ച് സമീപത്തുകൂടി കടന്നുപോയ ഹൗസ് ബോട്ടിൽ തട്ടി വഞ്ചി മറിയുകയായിരുന്നു. തുഴച്ചിലും നീന്തലും നന്നായി വശമുണ്ടായിരുന്ന മറിയാമ്മ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന്, സാരി കുരുങ്ങിയ അമ്മൂമ്മയ്ക്ക് നീന്താൻ കഴിയാതെ മുങ്ങിപ്പോകാൻ തുടങ്ങി. ഇത് മനസിലാക്കിയ റോജിൻ അമ്മൂമ്മയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. അങ്ങനെ വള്ളം നേരെയാക്കുകയും, അമ്മൂമ്മയെ കയറ്റി, തുഴ നഷ്ടപ്പെട്ടതിനാൽ കൈകൊണ്ട് തുഴഞ്ഞു കരയ്ക്ക് എത്തിക്കുകയുമായിരുന്നു. അവൻ അന്ന് നിർബന്ധം പിടിച്ച് അമ്മൂമ്മയോടോപ്പം പോകാതിരുന്നെങ്കിൽ… ദൈവത്തിന്റെ കരം അവനിലൂടെ പ്രവർത്തിച്ചു എന്ന് മാത്രമേ കരുതാനാകുന്നുള്ളൂ.

ആലപ്പുഴ രൂപതയിലെ പുന്നപ്ര ജോൺ മരിയ വിയാനി ഇടവകാംഗമാണ്. മത്സ്യത്തൊഴിലാളിയായ പുത്തൻപുരക്കൽ റോബർട്ടിന്റെയും ജാൻസിയുടെയും മൂത്തമകനായ റോജിൻ ഇപ്പോൾ പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. റോസ് മേരി റോബർട്ട്, റയാൻ റോബർട്ട് എന്നിവർ സഹോദരങ്ങളാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker