റവ.ഡോ.സി.ജോസഫ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍
റവ.ഡോ.സി.ജോസഫ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍
അനിൽ ജോസഫ്
തിരുവനന്തപുരം: മോണ്‍സിഞ്ഞോര്‍ സി.ജോസഫ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ വികാരി ജനറല്‍ ആയി നിയമിതനായി. അഖിലേന്ത്യ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചുതുറ സെന്റ് തോമസ് അക്വിനാസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് വരികെയാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം അദ്ദേഹത്തെ വികാരി ജനറലായി നിയമിച്ചത്, വരുന്ന 11-ന് ചാര്‍ജ്ജ് ഏറ്റെടുക്കും.
1973 ഡിസംബറില്‍ വൈദികനായി അഭിഷിക്തനായ മോണ്‍സിഞ്ഞോര്‍ പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍, വെട്ടുകാട്, കൊച്ചുവേളി, ലൂര്‍ദ്ദ്പുരം, പൂവാര്‍, നന്ദന്‍കോട്, തൃക്കണ്ണാപുരം, ക്രിസ്തുരാജപുരം, മലമുകള്‍, എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
അതുപോലെതന്നെ, കാത്തലിക് ഹോസ്റ്റല്‍ വാര്ഡന്, തിരുവനന്തപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍, വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടര്‍, സാമ്പത്തിക ശുശ്രൂഷ ഡയറക്ടര്‍, രൂപത ചാന്‍സിലര്‍, ജുഡിഷ്യല്‍ വികാര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനോൻ നിയമത്തില്‍ ഡോക്ട്രേറ്റ് നേടിയ മോണ്‍സിഞ്ഞോര്‍ ദീര്‍ഘകാലം കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. 2012-18 കാലയളവില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഡപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ച മോണ്‍സിഞ്ഞോര്‍ ഡല്‍ഹിയിലെ സി.ബി.സി.ഐ. ആസ്ഥാന ഡയറക്ടറും, 2013-16 കാലയളവില്‍ ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവുമായി പ്രവര്‍ത്തിച്ചിരുന്നു.
തിരുവനനന്തപുരം പുല്ലുവിള ഫൊറോന ഇടവകാഗമായ അദ്ദേഹം പരേതരായ ചിന്നയ്യല് റോസിലി നെറ്റോ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
Congratulations father