Kerala

റവ.ഡോ.ജേക്കബ് പ്രസാദ് കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക മലയാള വിവര്‍ത്തകൻ

പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക രേഖകളുടെ മലയാള വിവര്‍ത്തകനായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനങ്ങളുടെയും, പ്രബോധനങ്ങളുടെയും, കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായി പുനലൂര്‍ രൂപതാഅംഗമായ റവ.ഡോ.ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. കൂടാതെ, വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രബോധനഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്റർ ചുമതലയും അദ്ദേഹത്തിനാണെന്ന് കെ.സി.ബി.സി. ഔദ്യോഗിക വ്യക്താവ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനത്തെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ.ഡോ.ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായും, സെമിനാരിയുടെ റെക്ടറായും, ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, ലാറ്റിൻ, ഗ്രീക്ക്, ഹീബ്രൂ തുടങ്ങി ബഹുഭാഷാ പണ്ഡിതനായ ഫാ.ജേക്കബ് പ്രസാദ് നിലവിൽ കെ.സി.ബി.സി. ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. മൂന്നുവര്‍ഷത്തേക്കാണ് പുതിയ നിയമനം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker