രൂപതയുടെ അഭിമാനമായവരെ ആദരിച്ച് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി
അനുമോദന സമ്മേളനം ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിൽ ഉത്ഘാടനം ചെയ്തു...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അഭിമാനമായവരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) ആലപ്പുഴ രൂപതാ സമിതി ആദരിച്ചു. കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആലപ്പുഴ സെന്റ് ആന്റണീസ് ബോയ്സ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിൽ ഉത്ഘാടനം ചെയ്തു.
രൂപതയുടെ യശസ്സ് നയതന്ത്ര തലത്തിലെത്തിച്ച വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ നിയമിതനായ റവ.ഡോ.ജോൺ ബോയ, രൂപതയുടെ അഭിമാനങ്ങളായ – കേരളാ സർവ്വകലാശാലയുടെ ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അന്ന ജോർജ് (എം.എസ്.ഡബ്ള്യു. ഒന്നാം റാങ്ക്), ചൈതന്യ അലക്സ് (എം.എ. ഇക്കണോമിക്സ് ഒന്നാം റാങ്ക്), ഡാരിയ ദാസ് (എം.എസ്.സി. രണ്ടാം റാങ്ക്), അഭയാ റോയ് (കൊച്ചിൻ കുഫോഴ്സിൽ നിന്നും എം.എസ്.സി. മൈക്രോ ബയോളജി ഒന്നാം റാങ്ക്) തുടങ്ങിയവരെയാണ് ആദരിച്ചത്.
കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.സി.എ. പ്രസിഡന്റ് ജോൺ ബ്രിട്ടോ, റവ.ഡോ.ജോൺ ബോയ, ചൈതന്യ അലക്സ്, അന്നാ ജോർജ്, ഡാരിയ ദാസ്, അഭയാ റോയ് തുടങ്ങിയവർ സംസാരിച്ചു.
കോൾപിങ് ഇന്ത്യ നാഷണൽ പ്രസിഡന്റ് സാബു വി.തോമസ്, സോളമൻ പനക്കൽ, ഉമ്മച്ചൻ ചക്കുപുരക്കൽ, ആൽബർട്ട് ജെ. പുത്തൻപുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകിയ അനുമോദനയോഗത്തിന് കെ.എൽ.സി.എ. ജനറൽ സെക്രട്ടറി രാജു ഈരേശ്ശേരിയിൽ സ്വാഗതവും, രൂപതാ ട്രഷറർ ബിജു ജോസി കരുമാഞ്ചേരി നന്ദിയും അർപ്പിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group