Vatican

രൂപതയില്‍ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിന് വത്തിക്കാന്റെ അനുമതി അനിവാര്യമെന്ന് ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക ലിഖിതം

സന്ന്യാസ സ്ഥാപനങ്ങള്‍ രൂപതയില്‍ തുടങ്ങുന്നതിന് മെത്രാന്മാര്‍ക്കേ അനുമതിയുള്ളൂ...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: രൂപതാതലത്തില്‍ സന്ന്യാസ സമൂഹങ്ങൾ തുടങ്ങുന്നതിനു മുന്‍പ് വത്തിക്കാന്റെ അനുമതി അനിവാര്യമാണെന്ന്, സ്വാധികാര പ്രബോധനമായി പുറത്തുവന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ലിഖിതം അനുശാസിക്കുന്നു. പാപ്പായുടെ Motu proprio പ്രബോധനം അനുസരിച്ച് സന്ന്യാസസമൂഹങ്ങളുടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ന്യാസ സ്ഥാപനങ്ങളുടെയും രൂപതാതലത്തിലുള്ള തുടക്കം വത്തിക്കാന്റെ രേഖീകൃതമായ മുന്‍അനുമതിയോടുകൂടെ മാത്രം ആയിരിക്കണമെന്ന് നവംബര്‍ 4, ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പാപ്പായുടെ പ്രബോധനം വ്യക്തമാക്കുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള കാനോനിക നിയമം 579-ലും ഭേദഗതി വന്നിട്ടുണ്ട്. സന്ന്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മെത്രാന്മാര്‍ക്ക് മുന്‍കാലത്ത് നൽകിയിരുന്ന കനോന നിയമം 579-ന്റെ അനുമതി പുതിയ പ്രബോധനം അനുസരിച്ച് ഇല്ലാതാകും, ഇനിമുതല്‍ പരിശുദ്ധ സിംഹാസനത്തിന്റെ പൂര്‍ണ്ണമായ അനുമതി നേടിയതിനുശേഷം മാത്രമായിക്കും. അതേസമയം സന്ന്യാസ സ്ഥാപനങ്ങള്‍ രൂപതയില്‍ തുടങ്ങുന്നതിന് മെത്രാന്മാര്‍ക്കേ അനുമതിയുള്ളൂവെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

2014-ല്‍ സന്ന്യസ്തര്‍ക്കായി നൽകിയ അപ്പസ്തോലിക ലിഖിതത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഈ സ്വാധികാര പ്രബോധനത്തിലൂടെ സ്ഥിരപ്പെടുത്തുകയാണ്. സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള വിളി സഭയ്ക്കു ദൈവം നല്കുന്ന ദാനമാണ്. അതിനാല്‍ അത് ഒറ്റപ്പെട്ടതോ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച് സഭയോട് ഗാഢമായി ബന്ധപ്പെട്ടതാണ്. ആഗോള സഭാദൗത്യത്തിന്‍റെ ഹൃദയത്തിലെ നിര്‍ണ്ണായകമായ ഘടകമായി അത് മാറുകയുമാണു ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

അതുപോലെതന്നെ, സന്ന്യാസ ജീവിതം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ (perfectae Caritatis) ഉദ്ബോധിപ്പിക്കുന്നതുപോലെ, “ആത്മീയചൈതന്യവും ഊര്‍ജ്ജവുമില്ലാത്ത സ്ഥാപനങ്ങള്‍ വിവേകമില്ലാതെയും അലക്ഷ്യമായും സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന കൗണ്‍സിലിന്റെ പഠനം പാപ്പാ സ്വാധികാര പ്രബോധനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker