Kerala
രാജഗിരി ക്രിസ്തുരാജ തിരുനാളിന് തുടക്കമായി
ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം ; ചങ്ങനാശേരി അതിരൂപതയിലെ രാജഗിരി ക്രിസ്തുരാജ ദേവാല തിരുനാളിന് തുടക്കമായി. തിരുനാളിന് ഇടവക വികാരി ഫാ.ജേക്കബ് കുഴിപ്പളളില്‍ കൊടിയേറ്റി തുടക്കം കുറിച്ചു .
എല്ലാ ദിവസവും വൈകിട്ട് ജപമാല പ്രാര്‍ഥന ഉണ്ടാവും . തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് ഫാ.ജോജു അഞ്ചുപങ്കില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന തിരുനാള്‍ സമാപന ദിവ്യബലിക്ക് സുപ്രസിദ്ധ വചന പ്രഘോഷകന്‍ ഫാ.ഷാജി തുമ്പേച്ചിറയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പ്രാരംഭ ദിവ്യ ബലി