രക്ഷാ ദൗത്യവുമായി കേരളത്തിന്റെ സ്വന്തം സൈന്യം
2018-ൽ അവർ ചെയ്ത പ്രവർത്തനങ്ങൾ ലോകം കണ്ടതാണെന്നും കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിശേഷണം അല്ലാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ രൂപതയുടെ തീരപ്രദേശങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഇരുപത്തിരണ്ടോളം വള്ളങ്ങളുമായി കുട്ടനാട്ടിലേക്ക് തിരിച്ചു.
വെള്ളം അതിരൂക്ഷമായി ഉയർന്നുവരികയും ജനങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അടിയന്തര നടപടികൾ സ്വീകരിക്കാനായി കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലായി ഇവരെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ആലപ്പുഴ രൂപതാ പി.ആർ.ഒ. ഫാ.സേവ്യർ കുടിയാംശ്ശേരി കാത്തലിക് വോക്സിനോട് പറഞ്ഞു. അതോടൊപ്പം 2018-ൽ അവർ ചെയ്ത പ്രവർത്തനങ്ങൾ ലോകം കണ്ടതാണെന്നും കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിശേഷണം അല്ലാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ ഇതുവരെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
2018-ലെ പ്രളയകാലത്ത് ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായിരുന്ന ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ നേതൃത്വത്തിൽ ആലപ്പുഴ രൂപതയിലെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ അന്തർ-ദേശീയ തലത്തിൽ ശ്രദ്ധനേടിയിരുന്നു.