Kerala
യുവാവിനെ പോലീസ്റ്റേഷനില്‍ തല്ലിച്ചതച്ച സംഭവം കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം; കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
വിനീഷിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്താത്തത് ദുരൂഹം...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുന്നത്തുകാല്‍ കുറുവാട് സ്വദേശി വിനീഷിനെ മാരായമുട്ടം പോലീസ് മര്‍ദിച്ചതിനെതിരെ പ്രതിഷേധവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA). കുടുംബ പ്രശ്നം പരിഹരിക്കാനായി പോലീസ്റ്റേഷനില്‍ വിളിച്ച് വരുത്തി വിനീഷിനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാരിയെല്ലിന് പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന വിനീഷിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്താത്തത് ദുരൂഹമാണെന്ന് കെ.എല്‍.സി.എ. നെയ്യാറ്റിന്‍ക രൂപതാ പ്രസിഡന്റ് ഡി.രാജു പറഞ്ഞു. വിനീഷ് റൂറല്‍ എസ്.പി.ക്കും മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കിയെങ്കിലും ഈ പരാതികളിലൊന്നും നടപടി ഉണ്ടായിട്ടില്ലെന്ന് കെ.എല്‍.സി.എ. ആരോപിച്ചു.
അധികാരികൾ തക്ക നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു